വ​ര​ട​ൻ ചി​റ വെ​ള്ളം മു​ങ്ങി​യ നി​ല​യി​ൽ

ചാലക്കുടിപ്പുഴയിലേക്ക്​ കൂടുതൽ ജലം തുറന്നുവിട്ടു


ചാ​ല​ക്കു​ടി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ​നി​ന്ന് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ട്ടു. പ​റ​മ്പി​ക്കു​ളം ഡാ​മി​ൽ​നി​ന്ന്​ വെ​ള്ളം കൂ​ടു​ത​ൽ അ​ള​വ് എ​ത്തി​യ​തി​നാ​ൽ വൈ​കീ​ട്ട് പെ​രി​ങ്ങ​ൽ​ക്കു​ത്തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ന​മേ​ഖ​ല​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ക​ന​ത്ത മ​ഴ പെ​യ്​​തു. കേ​ര​ള ഷോ​ള​യാ​ർ ജ​ല​നി​ര​പ്പ് മെ​ല്ലെ ഉ​യ​രു​ക​യാ​ണ്.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് വെ​റ്റി​ല​പ്പാ​റ ഗേ​ജി​ങ് സ്​​റ്റേ​ഷ​നി​ൽ മു​ന്ന​റി​യി​പ്പ് നി​ര​പ്പ് ക​വി​ഞ്ഞ് 44.62 മീ​റ്റ​റി​ൽ എ​ത്തി​യ​തോ​ടെ ചാ​ല​ക്കു​ടി ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ താ​ഴെ ഭാ​ഗ​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്ല. ആ​റ​ങ്ങാ​ലി സ്​​റ്റേ​ഷ​നി​ൽ ജ​ല​നി​ര​പ്പ് നാ​ല്​ മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. ഏ​ഴ്​ മീ​റ്റ​ർ ക​വി​ഞ്ഞാ​ലേ ഇ​വി​ടെ മു​ന്ന​റി​യി​പ്പ് ഘ​ട്ട​മെ​ത്തൂ. ചാ​ല​ക്കു​ടി​യി​ലും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ ക​ന​ത്തു. മ​ഴ​ക്കെ​ടു​തി​യി​ൽ പ​രി​യാ​രം, കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ചൗ​ക്ക, എ​ലി​ഞ്ഞി​പ്ര എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച്​ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ വീ​ണു.

മ​രം വീ​ണാ​ണ്​ പോ​സ്​​റ്റു​ക​ൾ​ക്ക്​ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​ത്. വീ​ണ്ടും മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തി​ന് വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ പ​റ​ഞ്ഞു. ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​റ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ, മു​ഞ്ഞേ​ലി പ​ള്ളി പാ​രി​ഷ് ഹാ​ൾ, കോ​ട്ടാ​റ്റ് സെൻറ്​ ആ​ൻ​റ​ണി​സ് ഹൈ​സ്കൂ​ൾ, നോ​ർ​ത്ത് ചാ​ല​ക്കു​ടി സെൻറ്​ ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ൾ, വി.​ആ​ർ പു​രം ക​മ്യൂ​ണി​റ്റി ഹാ​ൾ, കൂ​ട​പ്പു​ഴ തി​രു​മാ​ന്ധാം​കു​ന്ന് ദേ​വി ക്ഷേ​ത്രം ഹാ​ൾ എ​ന്നി​വ​യാ​ണ് ക്യാ​മ്പി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ആ​റ് സ്ഥ​ല​ങ്ങ​ൾ. മ​ഴ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യും പൊ​ലീ​സും റ​വ​ന്യൂ വ​കു​പ്പും സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​പ്പി​ള്ളി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​പാ​ർ​പ്പി​ച്ച അ​ഞ്ച്​ കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ക്യാ​മ്പി​ൽ തു​ട​രു​ക​യാ​ണ്. കൊ​ന്ന​ക്കു​ഴി ച​ക്ര​പാ​ണി സ്കൂ​ളി​ലാ​ണ് ക്യാ​മ്പു​ള്ള​ത്. 23 പേ​ർ ഇ​വി​ടെ ക​ഴി​യു​ന്നു.

വാഴാനി ഡാമി​െൻറ ഷട്ടർ തുറന്നു; വരടൻ ചിറ മുങ്ങി

വ​ട​ക്കാ​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വാ​ഴാ​നി ഡാ​മി​െൻറ ഷ​ട്ട​ർ തു​റ​ന്ന​തോ​ടെ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​ര​ട​ൻ ചി​റ പൂ​ർ​ണ​മാ​യി മു​ങ്ങി. 60 എ​ക്ക​റോ​ളം നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ലാ​ണ്. ആ​ഴ്ച​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള നെ​ൽ​ച്ചെ​ടി​ക​ളാ​ണ് മു​ങ്ങി​ന​ശി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്‌. വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നു​ള്ള ത​ട​സ്സം നീ​ക്ക​ണ​മെ​ന്നും ക​രു​മ​ത്ര പാ​റ​പു​റം താ​മ​ര​കു​ള​ത്തി​െൻറ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.


ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി

ആ​മ്പ​ല്ലൂ​ര്‍: ചി​മ്മി​നി ഡാ​മി​െൻറ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. നാ​ലു ഷ​ട്ട​റു​ക​ളും പ​ത്ത്​ സെൻറീ​മീ​റ്റ​ർ വീ​ത​മാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 75.69 മീ​റ്റ​ർ ആ​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍ത്തി​യ​ത്. ഒ​ക്​​ടോ​ബ​ർ 12ന്​ ​ഷ​ട്ട​റു​ക​ൾ അ​ഞ്ചി​ൽ​നി​ന്ന്​ ഏ​ഴ​ര സെൻറീ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റു​മാ​ലി, ക​രു​വ​ന്നൂ​ര്‍ പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്ന​തി​നാ​ല്‍ സ​മീ​പ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇരിങ്ങാലക്കുടയിൽ കുന്നിടിഞ്ഞു

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ന​ത്ത മ​ഴ​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​ ന​ഗ​ര​സ​ഭ 39ാം- വാ​ർ​ഡ് ത​ളി​യ​കോ​ണ​ത്ത് കു​ന്നി​ടി​ഞ്ഞു. ബാ​പ്പു​ജി സ്മാ​ര​ക സ്​​റ്റേ​ഡി​യ​ത്തി​ന്​ പി​ൻ​വ​ശ​ത്ത്​ സ്​​റ്റേ​ഡി​യ​ത്തി​നോ​ട്​ ചേ​ർ​ന്നു​ള്ള വ​ലി​യ കു​ന്നാ​ണ് ഇ​ടി​ഞ്ഞ​ത്. വ​ലി​യ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശം വീ​ണ്ടും ഇ​ടി​യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കൗ​ൺ​സി​ല​ർ ടി.​കെ. ഷാ​ജു പ​റ​ഞ്ഞു. 15ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ സ്​​റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു​കോ​ടി രൂ​പ​യോ​ളം വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ല്ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ആ​യി​ട്ടി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു.

ഇ​തി​ന്​ പു​റ​മെ ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളാ​യ പെ​രു​വ​ല്ലി​പ്പാ​ടം, കെ.​എ​സ്.​ആ​ര്‍.​ടി.​സി പ​രി​സ​രം, കൂ​ട​ല്‍മാ​ണി​ക്യം തെ​ക്കേ ന​ട, താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ചാ​ലാം​പ​ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി. എ​ട​തി​രി​ഞ്ഞി വ​ള​വ​ന​ങ്ങാ​ടി റോ​ഡി​ല്‍ ത​ണ​ല്‍മ​രം ക​ട​പു​ഴ​കി. പാ​ട​ത്തേ​ക്ക്​​ മ​രം വീ​ണ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.

എ​ട​തി​രി​ഞ്ഞി- വ​ള​വ​ന​ങ്ങാ​ടി റോ​ഡി​ല്‍ ഷ​ണ്‍മു​ഖം ക​നാ​ല്‍ പാ​ല​ത്തി​ന് സ​മീ​പം ത​ണ​ല്‍മ​രം നി​ലം​പൊ​ത്തി. മ​ര​ത്തി​െൻറ വേ​രു​ക​ള്‍ റോ​ഡി​ന് താ​ഴെ നി​ന്നും പെ​ന്തി​യ​തി​നാ​ല്‍ റോ​ഡ് പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ​തി​നാ​ല്‍ അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.ക​ന​ത്ത മ​ഴ​യി​ല്‍ ത​ളി​യ​കോ​ണ​ത്ത് കി​ണ​ര്‍ ഇ​ടി​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ 39ാം വാ​ര്‍ഡ് ത​ളി​യ​കോ​ണ​ത്ത് കീ​ര​മ്പ​ത്തൂ​ര്‍ രാ​മ​ന്‍ ഇ​ള​യ​തി​െൻറ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്. അ​വി​ട്ട​ത്തൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​െൻറ ചു​റ്റു​മ​തി​ൽ ഇ​ടി​യു​ക​യും ചെ​യ്​​തു. പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തോ​ടു സ​മീ​പ​മു​ള്ള ചു​റ്റു​മ​തി​ലാ​ണ്​ ഇ​ടി​ഞ്ഞ​ത്.

പുതുക്കാട് മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍

ആ​മ്പ​ല്ലൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ പു​തു​ക്കാ​ട് വ​ട​ക്കേ തൊ​റ​വി​ല്‍ വീ​ട്ടു​മ​തി​ല്‍ ഇ​ടി​ഞ്ഞ്​ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍ന്ന് നാല്​ വീട്ടുകാരെ ഒഴിപ്പിച്ചു. വ​ട​ക്കേ തൊ​റ​വ് ചെ​റു​ശ്ശേ​രി ജോ​ണി​യു​ടെ ഇ​രു​നി​ല വീ​ടി​െൻറ പി​ൻ​വ​ശ​ത്തെ മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വീ​ടി​െൻറ അ​ടി​ത്ത​റ​യോ​ടു ചേ​ര്‍ന്നു​ള്ള ഭാ​ഗ​വും മ​തി​ലും ഇ​ടി​ഞ്ഞ് താ​ഴെ​യു​ള്ള വീ​ട്ടി​ല്‍ പ​തി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം. ജോണിയെയും കുടുംബത്തെയും സ​മീ​പ​വാ​സി​ക​ളാ​യ ചെ​റു​ശ്ശേ​രി ഔ​സേ​ഫ്, പെ​രു​മ്പി​ള്ളി ജോ​സ​ഫ്, പു​തു​പ​റ​മ്പി​ല്‍ മു​കു​ന്ദ​ന്‍ എ​ന്നി​വ​രുടെ കുടുംബങ്ങളെ​യും മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. ജോ​ണി​യു​ടെ കു​ടും​ബ​ത്തെ വ​ട​ക്കേ തൊ​റ​വ് സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലേ​ക്കും മ​റ്റു​ള്ള​വ​രെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​താ​യി പ​റ​യു​ന്നു. മ​ണ്ണി​ടി​ഞ്ഞ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

മണലി പുഴ കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി

ആ​മ്പ​ല്ലൂ​ർ: മ​ണ​ലി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. നെ​ന്മ​ണി​ക്ക​ര ചി​റ്റി​ശേ​രി മേ​മ്പു​ള്ളി പാ​ട​ത്ത് 17 വീ​ടു​ക​ളി​ലേ​ക്കും മ​ണ​ലി പു​ല​ക്കാ​ട്ടു​ക​ര​യി​ൽ 13 വീ​ടു​ക​ളി​ലേ​ക്കു​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഈ ​കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​എ​സ്. ബൈ​ജു പ​റ​ഞ്ഞു.

വെസ്​റ്റ്​ കൊരട്ടിയിൽ 60 ഏക്കർ നെൽകൃഷി വെള്ളത്തിൽ

ചാ​ല​ക്കു​ടി: വെ​സ്​​റ്റ്​ കൊ​ര​ട്ടി​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന്​ നെ​ൽ​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ക്കു​ന്നു. ക​ഞ്ഞ​ല​ങ്ങാ​ട്, വ​ഴ​മ്പ​ന​ക്കാ​വ്, തൃ​ക്ക​ത്താ​ഴം, ത​ച്ച​പ്പി​ള്ളി, വി​ള​ങ്ങ​ൻ, ഇ​ര​ട്ട​കു​ളം, വാ​പ്പ​റ​മ്പ് പ​ട​വു​ക​ളി​ലാ​യി ഏ​ക​ദേ​ശം 60 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ക്കു​ന്ന​ത്.

കൊ​ര​ട്ടി​ച്ചാ​ലി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യി​ട്ടു​ള്ള​ത്. കൊ​ര​ട്ടി​ച്ചാ​ലി​െൻറ തോ​ടു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണം. ര​ണ്ടു മാ​സം പ്രാ​യ​മാ​യ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ന​ഷ്​​ട​പ​രി​ഹാ​ര​വും കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. ന​ടീ​ലി​നും വ​ള​പ്ര​യോ​ഗ​ത്തി​നു​മൊ​ക്കെ ചെ​ല​വ്​ വ​ന്ന പ​ണം ന​ഷ്​​ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഒ​േ​ര​ക്ക​റി​ന് 8000 രൂ​പ​യോ​ള​മാ​ണ്​ ന​ഷ്​​ടം. വാ​പ്പ​റ​മ്പ് പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ത്​ നാ​ലാം ത​വ​ണ​യാ​ണ്​ വെ​ള്ളം ക​യ​റു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ മൂ​ന്ന്​ ത​വ​ണ​യും വെ​ള്ളം ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മ​ഴ നി​ല​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​നി വീ​ണ്ടും ഞാ​റ്റ​ടി​യൊ​രു​ക്കി കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ല. ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ന​ട​ത്തി വി​ജ​യി​ച്ചു വ​ന്ന വെ​സ്​​റ്റ്​ കൊ​ര​ട്ടി​യി​ലെ കൂ​ട്ടു​കൃ​ഷി സം​ഘ​ത്തി​ന് കാ​ല​വ​ർ​ഷ​ക്കെ​ടു​തി വ​ലി​യ തി​രി​ച്ച​ടി​യാ​യി.

മാള പഞ്ചായത്ത്‌ ബസ്​സ്​റ്റാൻഡിലെ വെള്ളക്കെട്ട്​ നീക്കി

മാ​ള: ശ​ക്ത​മാ​യ മ​ഴ​യി​ൽ മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്​ നീ​ക്കി. വെ​ള്ള​ക്കെ​ട്ട്​ രൂ​പം​കൊ​ണ്ട​ത്​ സം​ബ​ന്ധി​ച്ച്​ 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന സ്​​റ്റാ​ൻ​ഡാ​ണി​ത്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് സ​മീ​പ​ത്തെ ചാ​ലി​ലേ​ക്ക്​​ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട​ത്. അ​തേ​സ​മ​യം, ചാ​ലി​ൽ വ​ർ​ധി​ച്ച തോ​തി​ൽ മാ​ലി​ന്യം വ​ന്നു നി​റ​ഞ്ഞി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ ബ​ണ്ട് മു​ത​ൽ മാ​ള ക​ട​വ് വ​രെ ചാ​ൽ ഒ​ഴു​ക്ക് ശ​ക്ത​മ​ല്ല. ചാ​ലി​ൽ രൂ​പ​പ്പ​ട്ട ച​ളി​യും മാ​ലി​ന്യ​വു​മാ​ണ് ഇ​തി​നു കാ​ര​ണം. ചാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മെ​ങ്കി​ലും യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. നേ​ര​ത്തേ വി​വി​ധ സം​ഘ​ട​ന​ക​ൾ ഭാ​ഗി​ക​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

ദേശീയപാതയോരത്ത് മണ്ണിടിഞ്ഞു; മരം അപകടാവസ്ഥയില്‍

ആ​മ്പ​ല്ലൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ഉ​യ​ര്‍ന്ന പ​റ​മ്പി​ല്‍ നി​ല​നി​ല്‍ക്കു​ന്ന മ​രം ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. മ​രം നി​ല്‍ക്കു​ന്ന പ്ര​ദേ​ശ​ത്തെ മ​ണ്ണ് പൂ​ര്‍ണ​മാ​യും ഇ​ള​കി​യി​ട്ടു​ണ്ട്. വേ​രു​ക​ള്‍ മ​ണ്ണി​ല്‍ നി​ന്നും അ​ട​ര്‍ന്ന​നി​ല​യി​ലു​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​രം വീ​ണാ​ല്‍ അ​പ​ക​ടം സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പട്ടികജാതി കോളനിയടക്കം രണ്ടിടങ്ങളിൽ വെള്ളം കയറി

ആ​മ്പ​ല്ലൂ​ര്‍: മ​ണ​ലി​പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് പു​ഴ​യോ​ര​ത്തു​ള്ള ക​ല്ലൂ​ര്‍ പ​ള്ളം പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലും പു​ല​ക്കാ​ട്ടു​ക​ര​യി​ലും വെ​ള്ളം ക​യ​റി. കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു. പ​ള്ളം കോ​ള​നി​യി​ലെ 13 കു​ടും​ബ​ങ്ങ​ളെ ക​ല്ലൂ​ര്‍ വി.​എ​ല്‍.​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി. തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ള്ളം കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​സ​ഫ് ടാ​ജ​റ്റ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ന​ന്‍ തൊ​ഴു​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കു​ന്ന​ത്. പു​ല​ക്കാ​ട്ടു​ക​ര മൈ​ത്രി ന​ഗ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് എ​ല്‍.​പി സ്‌​കൂ​ളി​ലും ത​ലോ​ര്‍ സ്‌​കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. ജി​ല്ല ക​ല​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​എ​സ്. ബൈ​ജു, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - heavy rain in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.