ചാലക്കുടി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തിങ്കളാഴ്ച മിഷാൽ ബസുകൾ ഓടുക ഏഴു വയസ്സുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ. മാള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ഗുരുതിപ്പാലയിൽ താമസിക്കുന്ന സുഭാഷ് കണിയാരോടിയുടെ മകൾ ഹിമ ഗൗരി സുഭാഷിെൻറ ചികിത്സ സഹായത്തിനായാണ് തിങ്കളാഴ്ചത്തെ സർവിസ്. മിഷാൽ ബസുകൾ നേരത്തേയും ജീവകാരുണ്യ പ്രവർത്തനത്തിനായി സർവിസ് നടത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റ് അതിഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഹിമ ഗൗരി. സാമ്പത്തികമായി വളരെ പിന്നാക്കമായ ഈ കുടുംബം കുട്ടിയുടെ ചികിത്സക്കായി ഇതുവരെ 10 ലക്ഷം രൂപയിലധികം ചെലവാക്കിയിട്ടുണ്ട്. ഹിമ ഗൗരിയുടെ ചികിത്സ ചെലവിനായി തുക കണ്ടെത്താൻ മാള പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അശോക് രക്ഷാധികാരിയായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്കിെൻറ പഴൂക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുമുണ്ട്. 0791053000002491 IFSC: SIBL0000791. ഫോൺ: 8547905473.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.