അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ചാ​ല​ക്കു​ടി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം

ചാലക്കുടി ഇൻഡോർ സ്റ്റേഡിയം അടഞ്ഞുതന്നെ; പ്രതീകാത്മക സമരത്തിന് പ്രതിപക്ഷം

ചാലക്കുടി: ഇന്‍ഡോര്‍ സ്റ്റേഡിയം കായികതാരങ്ങൾക്ക് പരിശീലനത്തിനായി തുറന്നുനൽകാത്ത നഗരസഭ നടപടിക്കെതിരെ പ്രതിഷേധം വർധിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഷട്ടില്‍ മത്സരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

9.57 കോടി ചെലവിൽ സ്പോർട്സ് കൗൺസിൽ പണിതീർത്ത ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ ഇടതുപക്ഷ ഭരണ സമിതിയുടെ കാലത്താണ് പൂർത്തിയായത്. തുടർന്നു വന്ന യു.ഡി.എഫ് ഭരണസമിതി ഇതിന്‍റെ സ്ഥലത്തെ ചൊല്ലി ചില പരാതികൾ ഉന്നയിച്ചതിനാൽ ഏറെ വൈകിയാണ് ഏറ്റെടുത്തത്. 20 ലക്ഷം രൂപ ഇതിന്‍റെ വുഡൻ ഫ്ലോറിങ്ങിനായി അനുവദിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.

ചാലക്കുടി നഗരഹൃദയത്തിൽ പോസ്റ്റ് ഓഫിസിന് സമീപമുള്ള സ്റ്റേഡിയത്തിന്‍റെ നിർമാണത്തിന് കിഫ്ബി ഫണ്ടാണ് വിനിയോഗിച്ചത്. അഞ്ച് ബാഡ്മിന്‍റൺ കോർട്ടുകൾ, വോളിബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ട്, ഡ്രസ് ചേഞ്ചിങ് റൂമുകൾ, ഗാലറി, ഡോർമിറ്ററി, ഓഫിസ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. ചാലക്കുടിയുടെ കായിക പാരമ്പര്യത്തിന് അഭിമാനമായ ഇൻഡോർ സ്റ്റേഡിയം വൈകാതെ പ്രവർത്തനം തുടങ്ങണം എന്നതാണ് ജനങ്ങളുടെ ആവശ്യം.

പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ പ്രതീകാത്മക ഷട്ടിൽ മത്സരം നടത്തുകയെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് അറിയിച്ചു. ന്യായീകരണമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഡോര്‍ സ്റ്റേഡിയം ഏറ്റെടുക്കുന്നതില്‍ രാഷ്ട്രീയം കളിച്ച ചെയര്‍മാനും ഭരണകക്ഷിയും സ്റ്റേഡിയം തുറന്ന് കൊടുക്കുന്നതിലും രാഷ്ട്രീയം കാണുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മക ഷട്ടില്‍ മത്സരം നടത്തുന്നതെന്നും സി.എസ്. സുരേഷ് പറഞ്ഞു.

Tags:    
News Summary - Chalakudy Indoor Stadium closed; Opposition to the symbolic struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.