ചാലക്കുടി: ജനങ്ങൾ സൗജന്യമായി നഗരസഭക്ക് വിട്ടുനൽകിയ ഭൂമിയിൽ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച കിഴക്കുമാലിക്കുളം ഞായറാഴ്ച വൈകീട്ട് 4.30ന് നാടിന് സമർപ്പിക്കും. 30ാം വാർഡിൽ പാസ്കൽ റോഡിന് സമീപം വിട്ടുകിട്ടിയ സ്ഥലത്ത് ആദ്യം കുളം കുഴിച്ചത് നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു.
മൽപ്പാൻ റൈജു, ഷൈജു, ബൈജു എന്നിവർ 30 സെന്റും കല്ലിങ്ങൽ അന്നം കൊച്ചപ്പൻ, ത്രേസ്യാമ തോമാസ് എന്നിവർ 10 സെന്റ് ഭൂമിയുമാണ് കുളത്തിനായി നൽകിയത്. 2016 ലാണ് സ്ഥലം നഗരസഭക്ക് സൗജന്യമായി വിട്ടുനൽകിയത്. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ നഗരസഭ വാർഷികപദ്ധതിയിൽ തുക ഉൾപ്പെടുത്തി കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സൈഡ് ഭിത്തികൾ കരിങ്കൽ കെട്ടി കുളത്തിലേക്കിറങ്ങാൻ റാമ്പും നിർമിച്ചു. പിന്നീട് കഴിഞ്ഞ വർഷത്തെ നഗരസഭ പദ്ധതിയിൽ കുളത്തിന് ചുറ്റും ടൈൽ വിരിച്ച് നടപ്പാതയും സംരക്ഷണ വേലിയും സ്ഥാപിച്ചു. നടപ്പാതക്ക് പുറത്ത് ചുറ്റുമതിൽ നിർമിച്ച് സംരക്ഷിക്കുകയും ചെയ്തു. ജനങ്ങൾക്ക് വിശ്രമിക്കാൻ ബെഞ്ചുകൾ ഒരുക്കിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യവും ഉണ്ട്. പ്രധാന റോഡിൽനിന്ന് കുളത്തിലേക്കുള്ള വഴിയിലും ടൈൽ വിരിച്ചിട്ടുണ്ട്. വേനലിൽ പ്രദേശത്തെ കുടിവെള്ളത്തിന് ഉപയോഗപ്രദമാകുന്ന ജലസ്രോതസ്സായി കുളം മാറിയിട്ടുണ്ട്. 24ന് വൈകീട്ട് 4.30ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ കുളം നാടിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.