ചാലക്കുടി: മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി ഞായറാഴ്ച 13 സർവിസ് നടത്തി. ചാലക്കുടിക്ക് പുറമെ മറ്റ് വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവിസുകളും ഇതിൽ ഉൾപ്പെടും. വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് കോവിഡ് നിയന്ത്രണങ്ങൾ മാറിയതിന് ശേഷം ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി മലക്കപ്പാറയിലേക്ക് സർവിസുകൾ ആരംഭിച്ചത്. മലക്കപ്പാറ യാത്ര വിജയം കണ്ടതോടെ ചാലക്കുടി ഡിപ്പോയിൽനിന്ന് കടൽയാത്രക്ക് സൗകര്യമൊരുക്കി ഞായറാഴ്ച പുതിയ വിനോദ പാക്കേജുകൾക്ക് തുടക്കമിട്ടു. കുഴുപ്പിള്ളി ബീച്ച്, വല്ലാർപ്പാടം എന്നിവിടങ്ങൾ സന്ദർശിക്കുകയും സാഗരറാണിയിൽ രണ്ടു മണിക്കൂർ കടൽയാത്രക്കും സൗകര്യമൊരുക്കുന്നതാണ് പുതിയ സർവിസ്.
സാധാരണ ബസ് സർവിസുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാരുടെ സൗകര്യത്തിനൊത്ത് കാഴ്ചകൾ കാണാൻ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിർത്തിയിട്ടാണ് ഈ സർവിസുകൾ. കണ്ടക്ടർ അടക്കമുള്ള ജീവനക്കാർ യാത്രക്കാരെ രസിപ്പിക്കാൻ പാട്ടുകൾ പാടിയും താളം ചവിട്ടിയുമുള്ള യാത്ര സഞ്ചാരികൾക്ക് ഹരമായിട്ടുണ്ട്. വഴിയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളെയും കാണാൻ പലപ്പോഴും അവസരമുണ്ട്. കുറഞ്ഞ ചെലവിൽ മലക്കപ്പാറ യാത്രക്ക് അവസരമൊരുക്കുന്നതിനാൽ ജനകീയമായ ഒരു വിനോദസഞ്ചാര പദ്ധതിയായി ഇത് മാറുകയായിരുന്നു. അതേസമയം, ഈ യാത്ര പദ്ധതികൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. മലക്കപ്പാറ പോലെയുള്ള പരിസ്ഥിതി ദുർബല പ്രദേശത്തേക്ക് കൂടുതൽ യാത്രക്കാർ എത്തുന്നതോടെ മാലിന്യ പ്രശ്നമുയരുന്നുവെന്നതാണ് പ്രധാന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.