ചാലക്കുടി: ദേശീയപാതയോരത്ത് ചാലക്കുടി സി.എസ്.എസ്.ഐ പള്ളിയുടെ മുൻവശത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ട്രസ്റ്റിന്റെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ കൊതുകുവളർത്തുകേന്ദ്രമായി മാറിയെന്ന് പരാതി. കെട്ടിടത്തിന്റെ അടിത്തട്ടിൽ നാളുകളായി വെള്ളം കെട്ടിനിൽക്കുകയാണ്.
കുളംപോലെ താഴ്ന്നുകിടക്കുന്ന ഇവിടെ മഴവെള്ളം ഒഴുകിയെത്തുകയാണ്.ആരും ശ്രദ്ധിക്കാതെയും ശുചിയാക്കാതെയും കിടക്കുന്ന ഇവിടെ കൊതുകിന്റെ കൂത്താടികൾ മുട്ടയിട്ട് വളരുകയാണ്. ഡെങ്കിപ്പനി മുതലായ മാരകരോഗങ്ങൾ ഇത്തരം സാഹചര്യത്തിൽ പരക്കുമെന്നാണ് പരാതി. നഗരസഭയിലെ ആരോഗ്യവിഭാഗം അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.
ദേശീയപാതയോരത്ത് സർവിസ് റോഡിനോട് ചേർന്ന് പഴയ ഹൈസ്കൂൾ ഗ്രൗണ്ടിൽ പനമ്പിള്ളി ട്രസ്റ്റിന് സ്മാരകമന്ദിരം പണിയാനും പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രതിമ സ്ഥാപിക്കാനും സമീപകാലത്ത് അനുമതി ലഭിച്ചിരുന്നു. ഗോവിന്ദ മേനോന്റെ പ്രതിമ സ്ഥാപിക്കുകയും കെട്ടിടം നിർമിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെട്ടിട നിർമാണം പൂർത്തിയാകാതെ കിടക്കുകയാണ്.
ഇതിന്റെ അടിത്തട്ടിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇത് തുറന്നുകിടക്കുന്നതിനാൽ വേനൽക്കാലത്ത് രാത്രികളിൽ സാമൂഹികവിരുദ്ധർ താവളമാക്കുന്നു. സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലും സമീപപ്രദേശത്തും കൊതുകുശല്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.