റെ​ജി

ക്രൈം ഇൻറലിജൻസ് അവാർഡ് റെജിക്ക്

ചാ​ല​ക്കു​ടി: 2021ലെ ​മി​ക​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള ക്രൈം ​ഇ​ൻ​റ​ലി​ജ​ൻ​സ് അ​വാ​ർ​ഡ് ചാ​ല​ക്കു​ടി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ.​യു. റെ​ജി​ക്ക്.

അ​ന്ത​ർ സം​സ്ഥാ​ന കു​റ്റ​വാ​ളി​ക​ളെ​യും കേ​സു​ക​ളെ​യും കു​റി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും അ​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കു​റ്റാ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​മാ​യി ഫ​ല​പ്ര​ദ​മാ​യി പ​ങ്കു​വെ​ക്കാ​നും ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ക്രൈം ​ഇ​ൻ​റ​ലി​ജ​ൻ​സ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ളെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും കു​റി​ച്ച്​ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് അ​തി​ലൂ​ടെ അ​ന​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​യി​ക്കാ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും ന​ട​ത്തി​യ സേ​വ​ന​മി​ക​വി​നാ​ണ് റെ​ജി​യെ​ത്തേ​ടി പു​ര​സ്കാ​ര​മെ​ത്തി​യ​ത്. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ൾ​പ്പെ​ടെ 150ല​ധി​കം സ​ദ്സേ​വ​ന രേ​ഖ​ക​ളും കാ​ഷ് റി​വാ​ർ​ഡ്, അ​പ്രീ​സി​യേ​ഷ​ൻ ലെ​റ്റ​ർ എ​ന്നി​വ​ക്കും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

Tags:    
News Summary - polices Crime Intelligence Award for Reji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.