കാറിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി കോടതി ജങ്ഷനിൽ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഹൈവേ പൊലീസ് പിടികൂടി.

കാറിലുണ്ടായിരുന്ന കളമശ്ശേരി ആയമ്പ്രത്ത് അനസിനെ (34) അറസ്റ്റ് ചെയ്തു. 12 ചാക്കുകളിലായി ഒമ്പതിനായിരം പാക്കറ്റ് ഉൽപന്നങ്ങളുണ്ടായിരുന്നു. മലപ്പുറത്തുനിന്ന് മാരുതി സ്വിഫ്റ്റ് കാറിലാണ് ഇവ കൊണ്ടുവന്നത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിലെ ഏജന്റുമാർക്ക് കൈമാറാനാണ് സാധനം കൊണ്ടുവന്നത്. ഹൈവേ പൊലീസ് എസ്.ഐ എം.എം. റിജിയുടെ നേതൃത്വത്തിൽ പിടികൂടിയ സാധനങ്ങളും പ്രതിയെയും ചാലക്കുടി സ്റ്റേഷനിലേക്ക് കൈമാറി.

എ.എസ് ഐ.എ. റെഷൻ കുമാർ, സി.പി.ഒമാരായ റിക്സൺ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Prohibited tobacco products seized in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.