ചിമ്മിനി ഡാമിൻറ നാലു ഷട്ടറുകൾ തുറന്നപ്പോൾ

മഴ കുറഞ്ഞു; പുഴയോരത്ത് കരുതൽ തുടരുന്നു

ചാലക്കുടി: മഴക്കെടുതികൾക്കെതിരെ ചാലക്കുടി മേഖലയിൽ കരുതൽ നടപടി. കഴിഞ്ഞദിവസം മഴ അൽപം കുറഞ്ഞതോടെ ഡാമുകളുടെ ഷട്ടറുകൾ അടയ്ക്കുകയും വെള്ളം പുറത്തുവിടുന്നത് നിയന്ത്രിക്കുകയും ചെയ്തതോടെ ചാലക്കുടിപ്പുഴയോരത്ത് ചെറിയ ആശ്വാസമായിട്ടുണ്ട്​. എന്നാൽ, പുഴയിലെ ഉയർന്ന ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. ചാലക്കുടി ​െറയിൽവേ അടിപ്പാതയിലടക്കം ഗതാഗതം മുടക്കിയ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ചാലക്കുടി പുഴയിൽ വെള്ളവും ഒഴുക്കും കൂടുതലുണ്ട്​. ഞായറാഴ്ച ഉച്ചതിരിഞ്ഞതോടെ മേഖലയിൽ മഴ പെയ്യുന്നത് കുറഞ്ഞിരുന്നു.

കഴിഞ്ഞദിവസം പുലർച്ച തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം ഷട്ടർ അടച്ചിരുന്നു. തുടർന്ന് കേരള ഷോളയാർ ഡാമി​െൻറ ഷട്ടറുകളും അടച്ചു. തമിഴ്നാട് പറമ്പിക്കുളം ഡാമി​െൻറ ഷട്ടറുകൾ രാവിലെ 70 സെൻറിമീറ്ററിൽനിന്ന് 30 ആക്കി കുറച്ചിട്ടുണ്ട്. മുകളിലെ ഡാമുകളിൽനിന്ന് ജലം വരുന്ന അളവ് കുറഞ്ഞതോടെ പൊരിങ്ങൽക്കുത്ത്​ ഡാമിലെ ജലനിരപ്പ് 421.35 മീറ്ററായി.

അതേസമയം, വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്​. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പരിയാരത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പരിയാരം ഐ.എച്ച്.ഡി.പി കോളനിയിലെ 23 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 10 സ്ത്രീകളും ഏഴുപുരുഷന്മാരും ഒരു വയോധികയും ആറു കുട്ടികളുമടങ്ങുന്ന അടങ്ങുന്ന ഇവരെ ചക്രപാണി ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവിടത്തെ ഒരു കുടുംബം ബന്ധുവീട്ടിലേക്കും താമസം മാറ്റി. കോടശ്ശേരി പഞ്ചായത്തിൽ 2018ൽ ഉരുൾപൊട്ടൽ ഉണ്ടായ ചന്ദനക്കുന്ന് ഭാഗത്തെ വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്​. 

Tags:    
News Summary - rain subsided; Reserve along the river continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.