ചാലക്കുടിയിൽ ച​ത്ത തെ​രു​വു​നാ​യു​ടെ ജ​ഡം ജീ​വ​ന​ക്കാ​ർ

നീ​ക്കു​ന്നു

തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തനിലയിൽ

ചാലക്കുടി: ചാലക്കുടിയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തനിലയിൽ. താലൂക്ക് ആശുപത്രി, അലവി സെന്റർ, ഇടിക്കൂട് പാലം, ചാലക്കുടി പൊലീസ് സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടത്. ഏഴ് തെരുവുനായ്ക്കളെ ചത്തനിലയിലും രണ്ടെണ്ണത്തെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇവ വിഷം കലർത്തിയ ഭക്ഷണം കഴിച്ചതായി സംശയിക്കുന്നു.

നഗരസഭ ജീവനക്കാരെത്തി ഇവയുടെ ജഡം നീക്കംചെയ്തു. പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം വളരെ കൂടുതലാണ്. രാത്രിയും പകലും ഇവ അലഞ്ഞുതിരിയുന്നതായി പരാതി ഉയർന്നിരുന്നു. ഉപദ്രവത്തെ തുടർന്ന് ആരെങ്കിലും വിഷം നൽകിയതാണോയെന്ന് വ്യക്തമല്ല.

പലപ്പോഴും ഇവ ബൈക്ക് യാത്രികരുടെ നേർക്ക് കുരച്ചുചാടുന്നത് പതിവാണ്. രാത്രിയും പുലർച്ചയുമാണ് തെരുവുനായ്ക്കളുടെ ഉപദ്രവം കൂടുതൽ. രണ്ടു ദിവസം മുമ്പ് പള്ളി സ്റ്റോപ്പിന് മുന്നിൽ തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികന് വീണ് പരിക്കേറ്റിരുന്നു.

തെരുവുനായ്ക്കൾ വർധിച്ചതോടെ പലരും ഭീതിയിലാണ്. എങ്കിലും നായ്ക്കളെ വിഷം നൽകി കൊല്ലുന്നതിനോട് യോജിപ്പില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉപദ്രവം കുറക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Stray dogs are dying in droves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.