ചാ​ല​ക്കു​ടി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന

പേ​രിടൽ ച​ട​ങ്ങ്

ഫുട്ബാൾ പ്രദർശനവേദിയിൽ കുഞ്ഞിന് പേരിട്ടു, മെസ്സി

ചാലക്കുടി: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്‍റെ ബിഗ് സ്ക്രീൻ പ്രദർശനം നടത്തുന്ന വേദിയിൽ ദമ്പതികൾ മകന് ഫുട്ബാൾ താരം മെസ്സിയുടെ പേരിട്ടു. അർജന്‍റീന ആരാധകരായ പടിഞ്ഞാറേ ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ-ഫാത്തിമ ദമ്പതികളാണ് കുഞ്ഞിന് പേരിട്ടത്. ലോകകപ്പിലെ അർജന്റീന-സൗദി അറേബ്യ മത്സരസമയമണ് ഇതിന് ഇവർ തിരഞ്ഞെടുത്തത്.

ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്ക്രീനിലെ പ്രദർശനം നടക്കുന്നതിനിടയിലെ ഇടവേളയിലാണ് കാണികളുടെ വൻവലയത്തിനുള്ളിൽ കുഞ്ഞിന് ആഘോഷമായി പേരിടൽ നടന്നത്. കുഞ്ഞിന് 28 ദിവസം പ്രായം ആകുന്നതേയുള്ളു. മകന് മെസ്സി എന്ന് പേരിടാൻ ഇവർ നേരത്തേ തീരുമാനിച്ചിരുന്നു. അർജന്‍റീനയുടെ ജഴ്സിയണിഞ്ഞെത്തിയാണ് ഷനീർ മൈക്കിലൂടെ പേര് വിളിച്ചത്. മാതാവ് ഫാത്തിമയുടെ കൈയിൽ കുഞ്ഞുമെസ്സി ചിരിച്ചു.

കളി കാണാനെത്തിയ നഗരസഭ ചെയർമാൻ, പ്രതിപക്ഷ നേതാവ്, മറ്റ് അംഗങ്ങളും സുഹൃത്തുക്കളും ഫാൻസുകാരും ചേർന്ന് മെസ്സിയെന്ന് ഏറ്റുവിളിച്ചതോടെ ചടങ്ങ് പൂർത്തിയായി. 

Tags:    
News Summary - The baby was named Messi at the football exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.