ചാലക്കുടി: മഴ ശക്തി പ്രാപിച്ചതോടെ കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ- ചായ്പൻകുഴി റോഡ് തകർന്ന് ശോച്യാവസ്ഥയിലായി. നേരത്തെ തന്നെ പരിതാപകരമായ അവസ്ഥയിലായിരുന്നു ഈ റോഡ്. മഴ ശക്തമായതോടെ കൂടുതൽ തകർന്ന് യാത്ര ദുസ്സഹമായി. കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സമീപകാലത്ത് 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡ് ഒരു കീലോമീറ്റർ ടാറിങ് ചെയ്തിരുന്നു. ബാക്കിയുള്ള ഒന്നര കിലോ മീറ്ററാണ് കുഴിയും ചളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്.
ജില്ല പഞ്ചായത്തിന്റെ കീഴിലുള്ളതാണ് ചായ്പൻകുഴി റോഡ്. ഇത് അതിരപ്പിള്ളിയിലേക്കുള്ള എളുപ്പവഴിയാണെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം സഞ്ചാരികൾ ഈ വഴി ഉപേക്ഷിച്ചിരിക്കയാണ്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകണമെന്നും പീലാർമുഴി വാർഡ് കോൺഗ്രസ്, കർഷക കോൺഗ്രസ് സംയുക്ത യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറിമാരായ ആന്റോ അളിയത്ത്, യു.കെ. ശിവദാസൻ, ബാങ്ക് ഡയറക്ടർ കെ.എം. ജോസ് മാത്യൂ കുറ്റിക്കാടൻ, ജോസ് താഴപ്പിള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.