ചാലക്കുടി: ടൗണിലെ പരസ്യകലാസ്ഥാപനത്തിൽനിന്ന് ലക്ഷങ്ങളുടെ സാധന സാമഗ്രികൾ മോഷ്ടിച്ച മധ്യവയസ്കൻ പിടിയിൽ. തൃശൂർ നെട്ടിശേരി കാച്ചേരി സ്വദേശി മൂത്തേടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരാണ് (54) പിടിയിലായത്. വെള്ളിക്കുളങ്ങര വൈലാത്രയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. പതിറ്റാണ്ട് മുമ്പ് തൃശൂർ കേന്ദ്രീകരിച്ച് നടന്ന മുക്കുപണ്ട പണയ തട്ടിപ്പിന്റെ സൂത്രധാരനാണ് ഇയാൾ.
ഡിസംബർ 18നാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി സൗത്ത് ജങ്ഷന് സമീപത്തെ പരസ്യകല സ്ഥാപനത്തിന്റെ ഹോർഡിങ്ങുകളും മറ്റും തയാറാക്കാൻ സൂക്ഷിച്ച ലോഹസാമഗ്രികളാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ സി.വി. ഡേവിസ്, എ.എസ്.ഐ സുധീഷ്, സീനിയർ സി.പി.ഒ കെ.ബി. സലീഷ്, വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സീനിയർ സി.പി.ഒ ടി.വി. സിജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.