ചാലക്കുടി: മേലൂർ പഞ്ചായത്തിലെ പൂലാനി ആര്യൻ പാടത്ത് തോടും റോഡും ഉൾപ്പെടെ പുറമ്പോക്ക് ഭൂമി ഉള്ളതായി റവന്യു വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഇതു സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയെ തുടർന്ന് ഭൂരേഖ തഹസിൽദാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്ക് ആസ്പദമായ ഭൂമി വിവിധ സർവേ നമ്പറുകളിലായി വലിയ ഒരു പ്രദേശം മുഴുവൻ വ്യാപിച്ച് കിടക്കുന്നതിനാൽ പൂർണമായി സർവേ ചെയ്യുക നിലവിലെ റീസർവേ നടപടി മൂലവും സർവേയർമാരുടെ ലഭ്യതക്കുറവും കാരണം ഉടൻ സാധ്യമാകില്ല. എന്നാൽ, സർക്കാർ നടപ്പാക്കി വരുന്ന ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇത്തരം പുറമ്പോക്ക് ഭൂമികൾ പ്രത്യേകം അടയാളപ്പെടുത്തി കൈയേറ്റം ഉള്ള പക്ഷം തിരിച്ചെടുക്കാൻ സാധിക്കുന്നതാണെന്ന് ഭൂരേഖ തഹസിൽദാർ എൻ. അശോക് കുമാർ പരാതിക്കാരനെ അറിയിച്ചു. പൂലാനി ആര്യൻ പാടത്ത് സ്വകാര്യ വ്യക്തി കൈയേറിയ കൂടുങ്ങകടവ് റോഡും പുറമ്പോക്ക് ഭൂമിയും ഉണ്ടെന്നും അത് തിരിച്ചുപിടിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആര്യൻ പാടത്തിനരികിൽ താമസിക്കുന്ന കാരേക്കാടൻ ശശിധരൻ റവന്യൂ മന്ത്രി കെ. രാജന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.