അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ നി​ല​യം

പ​ണ​മു​ണ്ട്; പ​ണി​യാ​നൊ​രി​ട​മാ​യി​ല്ല

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന് ഇ​നി​യും സ്വ​ന്ത​മാ​യി ആ​സ്ഥാ​ന​മാ​യി​ല്ല. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ചാ​ല​ക്കു​ടി​യി​ലെ അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും അ​ഗ്നി​ര​ക്ഷ​നി​ല​യം നി​ർ​മി​ക്കാ​ൻ സ്ഥ​ലം ല​ഭി​ച്ചി​ട്ടി​ല്ല. 35ൽ​പ​രം ജീ​വ​ന​ക്കാ​രും ഏ​ഴ് വാ​ഹ​ന​ങ്ങ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ൽ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ചാ​ല​ക്കു​ടി സൗ​ത്ത് ജ​ങ്ഷ​നി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ നി​ല​യം താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

അ​ന്നു​മു​ത​ൽ അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ന് സ്വ​ന്ത​മാ​യ കെ​ട്ടി​ടം ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ചി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല. ചാ​ല​ക്കു​ടി സ​ബ്ട്ര​ഷ​റി​ക്ക് എ​തി​ർ​വ​ശ​ത്ത് പ​ഴ​യ ഹൈ​സ്കൂ​ൾ ക​ളി​സ്ഥ​ല​ത്തി​ന്റെ ഭാ​ഗം അ​ഗ്നി​ര​ക്ഷ നി​ല​യം നി​ർ​മി​ക്കാ​ൻ സ​മീ​പ​കാ​ലം വ​രെ ആ​ലോ​ച​ന ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ഭാ​ഗ​ത്ത് ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക​വും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ഉ​പ​കേ​ന്ദ്ര​വും നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ അ​ഗ്നി​ര​ക്ഷ നി​ല​യ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​സ്തൃ​തി ഇ​ല്ലാ​താ​യി.

തു​ട​ർ​ന്ന് ക്രി​മി​റ്റോ​റി​യ​ത്തി​ന് സ​മീ​പം സ്ഥ​ലം അ​നു​വ​ദി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ നി​ർ​ദേ​ശം​വെ​ച്ചു. എ​ന്നാ​ൽ, അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ഗ്നി​ര​ക്ഷ വി​ഭാ​ഗ​ത്തി​ന് സ്വീ​കാ​ര്യ​മാ​യി​ല്ല. പി​ന്നീ​ട് പോ​ട്ട​യി​ൽ സ​ർ​വി​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന് മി​നി​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ന​ഗ​ര​സ​ഭ വ​ക സ്ഥ​ലം ന​ൽ​കാ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് ആ​ധാ​ര​ത്തി​ൽ കൃ​ഷി​യി​ട​മാ​ണെ​ന്ന​തി​നാ​ൽ ത​ട​സ്സം ഉ​യ​ർ​ന്നു. പി​ന്നീ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ സ്ഥ​ലം അ​ഗ്നി​ര​ക്ഷ നി​ല​യം നി​ർ​മി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. എ​ന്നാ​ൽ, അ​തി​നാ​യു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന് എ​ത്ര​യും വേ​ഗം സ്വ​ന്ത​മാ​യ സൗ​ക​ര്യ​പ്ര​ദ​മാ​യ കെ​ട്ടി​ടം ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ഴു​ള്ള വാ​ട​ക കെ​ട്ടി​ടം ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. 35 ജീ​വ​ന​ക്കാ​ർ രാ​ത്രി​യും പ​ക​ലും ഇ​തി​നു​ള്ളി​ൽ അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​ണ്.

കി​ട​ന്നു​റ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ശ​രി​യാ​യ ശു​ചി​മു​റി പോ​ലു​മി​ല്ല. ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും വെ​യി​ലും മ​ഴ​യു​മേ​റ്റ് കി​ട​ക്കു​ക​യാ​ണ്.

മ​ല​ക്ക​പ്പാ​റ മു​ത​ൽ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലെ അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്ക് പാ​ഞ്ഞെ​ത്തു​ന്ന ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന് സ്വ​ന്ത​മാ​യി സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​രു ആ​സ്ഥാ​നം നി​ർ​മി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ് എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - There is money; Not a place to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.