കി​ര​ൺ, സ​ജിൽ

വ​നി​ത എ​സ്.​ഐ​ക്ക് ഭീ​ഷ​ണി​; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

അ​ന്തി​ക്കാ​ട്: റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ന്തി​ക്കാ​ട് വ​നി​ത എ​സ്.​ഐ​യു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ട​ശ്ശാം​ക​ട​വ് ക​രി​ക്കൊ​ടി സ്വ​ദേ​ശി​ക​ളാ​യ വ​ല്ല​ത്ത്പ​റ​മ്പി​ൽ സ​ജി​ൽ (34), മാ​ങ്കു​ഴി കി​ര​ൺ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ കാ​ർ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ അ​ന്തി​ക്കാ​ട് ബി​വ​റേ​ജ​സ് ഷോ​പ്പി​നു മു​ന്നി​ലെ റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും​വി​ധം പാ​ർ​ക്ക് ചെ​യ്ത് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ന്തി​ക്കാ​ട് എ​സ്.​ഐ സി. ​ഐ​ശ്വ​ര്യ കാ​ർ റോ​ഡി​ൽ​നി​ന്ന് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ എ​സ്.​ഐ​യോ​ട് ക​യ​ർ​ത്തു. കാ​റി​ന്റെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​ക്ക​ൾ താ​ക്കോ​ൽ ന​ൽ​കി​യി​ല്ല. എ​സ്.​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ എ. ​ഹ​ബീ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ന്റെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി വാ​ഹ​നം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കി​യ​തി​നും വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.  

Tags:    
News Summary - Threat to Vanita SI; Youths are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.