representational image

ചാലക്കുടിയിലെ ഗതാഗത കുരുക്ക്: ട്രാംവെയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ബൈപാസ് വരുന്നു

ചാലക്കുടി: കോടതി ജങ്ഷനിൽ അടിപാത നിർമാണം പൂർത്തിയാവുന്നതോടെ നഗരത്തിൽ ഉണ്ടാകാനിടയുള്ള ഗതാഗത കുരുക്കഴിക്കാൻ ട്രാംവെ റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ബൈപാസ് നിർമിക്കാൻ തീരുമാനം.

ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആരംഭിച്ച് ട്രാംവെ റോഡിൽ കുളത്തിന് സമീപം എത്തുന്ന വിധത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. നിലവിലുള്ള റോഡ് വീതി കൂട്ടിയ ശേഷം ഉടമസ്ഥർ സൗജന്യമായി വിട്ടുനൽകുന്ന സ്ഥലത്താണ് റോഡ് നിർമിക്കുക. ഒരു വർഷത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കും. സ്ഥലമുടമകൾ ഭൂമി സൗജന്യമായി വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് നിർമിക്കുന്നതിനുള്ള സ്ഥലം ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വൈസ് ചെയർ പേഴ്സൻ ആലീസ് ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമസ്, സൂസമ്മ ആന്റണി, ദീപു ദിനേശ്, ജിജി ജോൺസൻ, സൂസി സുനിൽ, കൗൺസിലർമാരായ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, നിത പോൾ, പ്രീതി ബാബു, സ്ഥലമുടമകളായ വക്കച്ചൻ പുത്തൻ വീട്ടിൽ, മാർട്ടിൻ ഊക്കൻ, വില്ലേജ് ഓഫിസർ ജയാനന്ദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Traffic jam in Chalakudy-Bypass coming from Tramway to Railway Station Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.