ചാലക്കുടിയിൽ ട്രാം​വേ മ്യൂ​സി​യം നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

ട്രാംവേ മ്യൂസിയം: സ്ഥലം കൈമാറി; നിർമാണം ജനുവരിയിൽ

ചാലക്കുടി: ചാലക്കുടിയിൽ ട്രാംവേ മ്യൂസിയം സജ്ജീകരിക്കുന്നതിനുള്ള ഭൂമിയുടെ രേഖകൾ തഹസിൽദാർ ഇ.എൻ. രാജു പുരാവസ്തു വകുപ്പ് കൺസർവേഷൻ എൻജിനീയർ എസ്. ഭൂപേഷിന് കൈമാറി. ചാലക്കുടി വില്ലേജിൽ ഉൾപ്പെട്ട റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. 1.22 കോടി രൂപ ചെലവിലാണ് മ്യൂസിയം ഒരുക്കുന്നത്.

ആദ്യഘട്ടം നിർദിഷ്ട സ്ഥലത്തുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് മ്യൂസിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ ജനുവരിയോടെ ആരംഭിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ട്രാംവേ സംബന്ധമായ പഴയ രേഖകൾ, ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ശേഷിപ്പുകൾ അടങ്ങുന്ന പുരാവസ്തുക്കൾ മ്യൂസിയത്തിൽ എത്തിച്ച് പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കുന്ന പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലാണ് നടപ്പാക്കുക.

സ്ഥലം കൈമാറുന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൻ ആലിസ് ഷിബു, നഗരസഭ അംഗങ്ങളായ സി. ശ്രീദേവി, സൂസമ്മ ആൻറണി, ബിന്ദു ശശികുമാർ, വില്ലേജ് ഓഫിസർ എ.എസ്. ശിവാനന്ദൻ, ആർക്കിയോളജി വകുപ്പ് അസി. എൻജിനീയർ പി.എസ്. ഗീത തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Tramway Museum-Place Transferred-Construction in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.