ചാലക്കുടി: മാർച്ച് ഒന്നുമുതൽ ഏഴ് വരെ റഷ്യയിലെ സോഞ്ചി സിറ്റിയിൽ നടക്കുന്ന വേൾഡ് യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ചാലക്കുടിക്കാരിയും. മേലൂർ കുറുപ്പം പെരിങ്ങാത്ര വീട്ടിൽ അജയഘോഷിന്റെയും ഷൈനിയുടേയും മകൾ അനാമിക പി. അജയഘോഷാണ് ഈ അഭിമാന താരം.
നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റിയുടെ ഡൽഹി കാമ്പസിൽ ക്രിമിനോളജി ആൻഡ് ഫോറൻസിക് സൈക്കോളജി വിദ്യാർഥിനിയാണ്.അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ യൂത്ത്ഫെസ്റ്റിവലിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 20000 യുവാക്കൾ പങ്കെടുക്കും. പ്രബന്ധ രചനയിലും ഇന്റർവ്യൂവിലും കഴിവു തെളിയിച്ചാണ് ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന 360 പേരിൽ ഒരാളായി അനാമിക പോകുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും സംഘാടകരാണ് വഹിക്കുന്നത്.
വായനയിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം മികവു പുലർത്തുന്ന അനാമിക പൂലാനിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന നവമാറ്റൊലി കുട്ടി ലൈബ്രറിയുടെ സജീവ പ്രവർത്തകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.