ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ പ്രതികളായ മണത്തല പരപ്പിൽ താഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരുമായി തെളിവെടുപ്പ് നടത്തി.
കേസിലെ ഒന്നാം പ്രതി അനീഷിെൻറ മണത്തല പരപ്പിൽതാഴത്തെ വീട്ടിലും ബിജു കുത്തേറ്റ് വീണ ചാപ്പറമ്പ് റോഡ് വക്കിലുമാണ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച വൈകീട്ട് 4.15ഓടെയാണ് പ്രതികളുമായി ചാപ്പറമ്പിലെ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ചാപ്പറമ്പിൽ കൃത്യം നടത്തിയ രീതി പൊലീസിനോട് പ്രതികൾ വിവരിച്ചു. വെള്ളിയാഴ്ചയാണ് പ്രതികളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രെൻറ മകൻ ബിജു (40) കുത്തേറ്റ് മരിച്ചത്. ഒരു ബൈക്കിലെത്തിയാണ് പ്രതികൾ ബിജുവിനെ ആക്രമിച്ചത്. പിറ്റേ ദിവസം തിങ്കളാഴ്ച തന്നെ ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നുപേരേയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ ബിജുവിെൻറ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറുമായി പ്രതികൾ തർക്കം നടന്നിരുന്നു. ഇതേതുടർന്നാണ് സംഭവവുമായി ബന്ധമില്ലാത്ത ബിജുവിനെതിരെ ആക്രമണം നടന്നത്. രണ്ട് മാസം മുമ്പ് ഗൾഫിൽനിന്നെത്തിയ ബിജു പോകാനുള്ള തയാറെടുപ്പിലായിരുന്നു. റോഡ് സൈഡിൽ പ്രാവുകളെ വിൽക്കാൻ നിന്നപ്പോഴായിരുനു ആക്രമണം.
പ്രതികളുമായി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്താനിരുന്നതായിരുന്നു. എന്നാൽ, അനീഷിെൻറയും വിഷ്ണുവിെൻറയും എസ്.ഡി.പി.ഐ ബന്ധം വെളിപ്പെടുത്തിയില്ലെന്ന സംഘ്പരിവാർ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ് ചൊവ്വാഴ്ച പ്രതികളുമായുള്ള തെളിവെടുപ്പ് നടത്താതിരുന്നത്. എന്നാൽ, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. മെഡിക്കൽ കോളജ് സി.ഐ സി. ജോസ്, ചാവക്കാട് എ.എസ്.ഐമാരായ സജിത്ത് കുമാർ, ബിന്ദു രാജ്, ബാബു, എസ്.ഐ ഒ.പി. അനിൽകുമാർ, വനിത സി.പി.ഒ സുമി, സി.പി.ഒമാരായ രാജേഷ്, എസ്. ശരത്, ആശിഷ്, പ്രജീഷ്, താജി എന്നിവർ പ്രതികൾക്കൊപ്പം തെളിവെടുപ്പിന് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.