ചാവക്കാട്: ദ്വാരക ബീച്ചിൽ തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. വെള്ളിയാഴ്ച ഒന്നോടെ കടലിൽ പ്രത്യക്ഷപ്പെട്ട തിമിംഗലത്തിന്റെ ജഡം ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് കരക്കടിഞ്ഞത്. ഒരുമാസത്തിലധികം പഴക്കമുള്ള ജഡം നീക്കം ചെയ്യാൻ പറ്റാത്തവിധം അഴുകിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് തീരത്ത് തന്നെ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു. 12 മീറ്റർ നീളമുള്ള ഭീമൻ തിമിംഗലത്തിനു 15 ടൺ ഭാരമാണ് കണക്കാക്കുന്നത്.
ചാവക്കാട് സീനിയർ വെറ്ററിനറി ഡോക്ടർ ശർമിള, എരുമപ്പെട്ടി ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥന്മാരായ യു.എസ്. സനോജ്, എൻ. റൈജോ ജോയ്, കെ.വി. വൈശാഖ്, പി.എച്ച്. അഷ്റഫ്, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കടപ്പുറത്ത് തന്നെ കുഴിച്ചു മൂടിയത്. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, കെ.വി. വസന്ത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.