പ്ര​തി​ക​ളാ​യ ജ​ബ്ബാ​ർ, ഷ​നൂ​പ്

യുവാവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമം: രണ്ടുപേർക്ക് അഞ്ചു വർഷം കഠിനതടവ്

ചാ​വ​ക്കാ​ട്: ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും.

തെ​ക്ക​ഞ്ചേ​രി വ​ലി​യ​ക​ത്ത് ജ​ബ്ബാ​ർ (51), ഒ​രു​മ​ന​യൂ​ർ ഒ​റ്റ​ത്തെ​ങ്ങ് രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷ​നൂ​പ് (29) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് അ​സി. സെ​ഷ​ൻ​സ് കോ​ട​തി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. ജ​ബ്ബാ​ർ ഒ​ന്നാം പ്ര​തി​യും ഷ​നൂ​പ് മൂ​ന്നാം പ്ര​തി​യു​മാ​ണ്. ര​ണ്ടാം പ്ര​തി ഒ​രു​മ​ന​യൂ​ർ തെ​ക്ക​ഞ്ചേ​രി പെ​രി​ങ്ങാ​ട​ൻ അ​ജി​ത്ത് ഒ​ളി​വി​ലാ​ണ്. 2019 ന​വം​ബ​റി​ൽ രാ​ത്രി​യാ​ണ് സം​ഭ​വം.

ഒ​രു​മ​ന​യൂ​രി​ൽ തെ​ക്കും​ത​ല വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ സു​മേ​ഷി​നെ​യാ​ണ് (39) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​ക​ൾ തെ​ക്ക​ഞ്ചേ​രി​ക്ക​ടു​ത്തു​ള്ള പാ​ല​ത്തി​ലി​രു​ന്ന് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് സു​മേ​ഷ് ചോ​ദ്യം​ചെ​യ്തി​രു​ന്നു.

ഈ ​വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ സു​മേ​ഷി​ന്റെ തെ​ക്ക​ഞ്ചേ​രി​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി സു​മേ​ഷി​ന്‍റെ വ​യ​റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തി. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​ത്തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. പി​ഴ​ത്തു​ക സു​മേ​ഷി​ന് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ സു​മേ​ഷി​ന്റെ ഭാ​ര്യ​യു​ടെ മൊ​ഴി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ​ക്ക​റ്റ് കെ.​ആ​ർ. ര​ജി​ത് കു​മാ​ർ ഹാ​ജ​രാ​യി. 

Tags:    
News Summary - Attempt to Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.