ചാവക്കാട്: കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് എൻജിൻ, വല എന്നിവ നഷ്ടപ്പെട്ടു. വള്ളത്തിനും കേടുപാടുണ്ടായി. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കടപ്പുറം അഞ്ചങ്ങാടി വളവിന് പടിഞ്ഞാറ് ഭാഗത്ത് തിങ്കളാഴ്ച നാലോടെയാണ് അപകടം. എടക്കഴിയൂർ സക്കറിയയുടെ ഉടമസ്ഥതയിലുള്ള ദുൽഫുഖർ എന്ന വലിയ വള്ളമാണ് മറിഞ്ഞത്. തിരുവത്ര കോട്ടപ്പുറം കുഞ്ഞീരകത്ത് വീട്ടിൽ മനോജ് (45), എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയങ്കോട് സ്വദേശി ചങ്ങനാശ്ശേരി വീട്ടിൽ ബാദുഷ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരെ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതാക്കളായ കെ.എം. അലി, ടി.എം. ഹനീഫ, പി.പി. നാരായണൻ, കെ.എച്ച്. ഷാഹു, പുന്നയൂർ പഞ്ചായത്ത് അംഗം അറഫാത്ത് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.