ചാവക്കാട്: നിയോജകമണ്ഡലത്തിലെ വിവിധ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ എൻ.കെ. അക്ബർ എം.എൽ.എ വിതരണം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ നിയോജക മണ്ഡലത്തിലെ 14 ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികൾക്കാണ് വിതരണം ചെയ്തത്.
ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്രഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ മുഖ്യാഥിതിയായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ ബി.കെ. ഹരിനാരായണൻ ഉപഹാരം നൽകി അനുമോദിച്ചു. ഹയർ സെക്കൻഡറി എജുക്കേഷൻ ഡി.ഡി കെ.എ. വഹീദ റിപോർട്ട് അവതരിപ്പിച്ചു.
കടപ്പുറം പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, നഗരസഭ കൗൺസിലർ ബേബി ഫ്രാൻസിസ്, ചാവക്കാട് എ.ഇ.ഒ കെ.ആർ. രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജേക്കബ്, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. വിനോദ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി. ശാലിനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.