ചാവക്കാട്: പുതുവത്സരാഘോഷം അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാരനുൾെപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. അകലാട് മൂന്നയിനി ചാലില്‍ അഫ്സര്‍ (28), കോവുമ്മതറയില് സുബ്രഹ്മണ്യന് (28), കാരാട്ടയില്‍ റഫീഖ് (28), ഇടശേരി നൗഫര്‍ (29) എന്നിവര്‍ക്കും വടക്കേക്കാട് സ്റ്റേഷനിലെ പൊലീസുകാരന് അരുണിനുമാണ് പരിക്കേറ്റത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തു. അഫ്സറിെൻറയും സുബ്രഹ്മണ്യെൻറയും എല്ല് പൊട്ടിയിട്ടുണ്ട്. മൂന്നയിനിക്ക് പടിഞ്ഞാറാണ് സംഭവം.
വ്യാഴാഴ്ച രാത്രി 9.30 കഴിഞ്ഞിട്ടും മൈക്ക് സെറ്റ് ഓഫ് ചെയ്യാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ആംപ്ലിഫയറും ബോക്സും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ എതിര്‍ത്തു. ഇതേ തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി ലാത്തിചാർജ് നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.