ചാവക്കാട്: ദേശീയപാത നിർമാണം തോന്നിയപോലെയായതോടെ കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലൂടെയുള്ള യാത്ര മുടങ്ങി. നിലവിലെ ദേശീയ പാതയിൽ നിന്ന് ഈ റോഡിലേക്ക് പ്രവേശിക്കാനാകാതെ പ്രദേശവാസികൾ ദുരിതത്തിലാണ്. തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് കടവ് പാലം റോഡിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും നൂറുകണക്കിന് മീറ്റർ നടന്നു പുതിയറ വഴി വളഞ്ഞു വേണം കോട്ടപ്പുറത്ത് എത്താൻ.
ദേശീയപാത അധികൃതരാണ് ദേശീയ പാതയിൽ നിന്ന് മുനിസിപ്പാലിറ്റി റോഡിലേക്ക് സഞ്ചരപ്പാത നിർമിക്കേണ്ടതെന്ന് പറയുന്നു. അതേസമയം, ജനങ്ങളുടെ ദുരിതത്തിൽ ജനപ്രതിനിധികൾ നോക്ക് കുത്തികളാകുന്ന കാഴ്ചയാണ് കാണുന്നത്. പുതിയറയിൽനിന്ന് പുന്നയിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കാനും വഴി ഒരുക്കിയിട്ടില്ല. ഇരുചക്ര വാഹനങ്ങളിൽ സാഹസികമായാണ് ഇതിലൂടെ യാത്ര നടത്തുന്നത്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഒരു വിലയും കൽപിക്കാതെയാണ് ദേശീയപാത വികസനം നടക്കുന്നത്. ഇതിനെതിരെ രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.