സി.പി.ഐ നേതാവിനെതിരെ അപകീർത്തി പ്രചാരണം; സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

ചാ​വ​ക്കാ​ട്: സി.​പി.​ഐ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി ക​ച്ച​വ​ട​ക്കാ​ര​ൻ പാ​ല​യൂ​ർ പ​ണി​ക്ക​വീ​ട്ടി​ൽ ഒ.​ടി. ആ​രീ​ഫ്, സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ച​ന്ദ​ന​പ​റ​മ്പി​ൽ അ​ഷ​റ​ഫ്, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ മു​ത്ത​ൻ​മാ​വ് ക​റു​പ്പം വീ​ട്ടി​ൽ ഷി​ഹാ​സ്, മു​ത്ത​ൻ​മാ​വ് ക​റു​ത്തേ​ട​ത്ത് നി​ബി​ൻ, പ്ര​വാ​സി​യാ​യ ഒ​രു​മ​ന​യൂ​ർ നാ​ല​ക​ത്ത് ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത് സ​മ​ൻ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

നി​ര​ന്ത​ര​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​സ്തു​ത​വി​രു​ദ്ധ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ശ​ബ്ദ സ​ന്ദേ​ശ​മാ​യും ടെ​ക്സ്റ്റ് സ​ന്ദേ​ശ​വു​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും അ​തു​വ​ഴി വ്യ​ക്തി, രാ​ഷ്ട്രീ​യ, തൊ​ഴി​ൽ തേ​ജോ​വ​ധം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പ്ര​തി​ക​ൾ ചെ​യ്ത​തെ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി പ്ര​തി​ക​ൾ​ക്കെ​തി​രെ സ​മ​ൻ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Defamation campaign against CPI leader; Order to file a case against CPM activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.