ചാവക്കാട്: പണം കടം ചോദിച്ചത് നൽകാത്തതിന് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അസ്റ്റിൽ. പാലയൂർ റോഡിൽ മുസ്ലിം വീട്ടിൽ ഷറഫുദ്ദീനെയാണ് (കോടാലി ഷറഫു 34 ) എച്ച്.എസ്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 10നാണ് സംഭവം.
പാലയൂർ റോഡിലെ യൂസ്ഡ് കാർ ഷോറൂം ജീവനക്കാരനായ മനോജിനെയാണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കു അടിച്ച് പരിക്കേൽപിച്ചത്. പണം കടം ചോദിച്ചത് മനോജ് നൽകാത്തത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും സ്ഥിരം മദ്യപാനിയും, ലഹരിക്ക് അടിമയുമായ പ്രതി മുൻപും നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്.ഐ. ഒ.പി. അനിൽകുമാർ, സീനിയർ സി.പി.ഒ എം. ഗീത, സി.പി.ഒ മാരായ ബിനിൽ ബാബു, വി. രാജേഷ്, കെ.വി. പ്രദീപ്, എസ്. ശരത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.