ചാവക്കാട്: പുന്നയൂർക്കുളത്ത് പൊലീസ് ഉദ്യോഗസ്ഥെൻറ വീടിന് മുന്നില്‍ നിർത്തിയിട്ട കാറും ബൈക്കും അഗ്നിക്കിരയാക്കിയിട്ട് അഞ്ച് വർഷം പൂർത്തിയായി. സംഭവത്തിനു പിറകിലുള്ളവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും സംഭവം നടക്കുമ്പോൾ വടക്കേക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐയുമായിരുന്ന പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി വൈശ്യംവീട്ടില്‍ അഷ്റഫിെൻറ വീടിന് മുന്നിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്.
2016 നവംബർ 10ന് പുലർച്ച 12നും 1.15നുമിടയിലായിരുന്നു സംഭവം. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സംഭവമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ അന്നത്തെ വടക്കേക്കാട് അഡീഷനല്‍ എസ്.ഐ വി.ജെ ജോണും സംഘവും വീടിെൻറ പിന്‍ഭാഗത്ത് ഒരുകാറ് വന്നു പോയതിെൻറ അടയാളം കണ്ടെത്തിയിരുന്നു. സംഭവം നടക്കുന്നതിന് ഏഴ് മാസം മുമ്പാണ് അഷറഫ് ഈ കാറ് വാങ്ങിയത്.
ചാവക്കാട് സ്റ്റേഷൻ പരിധിയില്‍ നിന്ന് അഷ്റഫ് ആയിടെയാണ് വടക്കേക്കാട് പരിധിയിലേക്ക് മാറിയത്. അക്കാലത്ത് അവിടെ നടന്ന ഹാന്‍സ്, കഞ്ചാവ് വേട്ടകളില്‍ അദ്ദേഹത്തിെൻറ സജീവ സാന്നിധ്യവുമുണ്ടായിരുന്നു.
ഈ മാഫിയയാണ് സംഭവത്തിനു പിന്നിലെന്ന് സംശയിച്ചെങ്കിലും പൊലീസ് പിന്നീട് ആ വഴിക്ക് ഒരു അന്വേഷണവും നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അഷ്റഫിെൻറ കത്തിക്കരിഞ്ഞ കാർ ഏറെക്കാലം മദ്യ- മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കുള്ള ഓർമപ്പെടുത്തലായി വടക്കേക്കാട് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു.
ഈയിടക്കാണ് അവിടന്ന് മാറ്റിയത്. അഷ്റഫിെൻറ വാഹനങ്ങൾ കത്തിയതിന് മുമ്പ് ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസറായിരുന്ന ഹംസക്കുട്ടിയുടെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ പുന്നയൂർ എടക്കരയിലുള്ള വീടിെൻറ മുറ്റത്ത് നിർത്തിയിട്ട ബൈക്കും കത്തിച്ച സംഭവങ്ങളുണ്ടായിരുന്നു. അഷറഫിെൻറ വാഹനം കത്തിച്ചവരെ കണ്ടെത്താൻ അന്നത്തെ ചാവക്കാട് സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘം പലവഴിക്ക് പിരിഞ്ഞതോടെ കുന്നംകുളം എ.സി.പി ടി.എസ്. സിനോജിനായിരുന്നു അന്വേഷണ ചുമതല. ഏറെനാളത്തെ അന്വേഷണത്തിനു ശേഷം ആ കേസ് അൺ ഡിറ്റക്റ്റബിളായി പ്രഖ്യാപിച്ച് തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാക്കി അന്വേഷണം നിർത്തിയിരിക്കുകയാണ്.
അന്നത്തെ സി.ഐ കെ.ജി. സുരേഷ് ഇപ്പോൾ വടക്കേക്കാട് സ്റ്റേഷെൻറ കൂടി ചുമതലയുള്ള ഗുരുവായൂർ ഡിവിഷെൻറ അസി. കമീഷണറായി എത്തിയിട്ടുണ്ട്. ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുവത്ര, അകലാട്, അണ്ടത്തോട്, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് മേഖലയിലായി അജ്ഞാതർ വീടുകൾക്കു മുന്നിലെത്തി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച നിരവധി സംഭവങ്ങളാണുള്ളത്. മാനസികമായും സാമ്പത്തികമായും ഒതുക്കാനുള്ള മാർഗമായാണ് അജ്ഞാത ശത്രുക്കൾ ഇതിനെ കാണുന്നത്. വാഹന ഉടമകളാകാട്ടെ കത്തിച്ച ശത്രുവാരാണെന്നറിയാതെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.