ചാവക്കാട്: എടക്കഴിയൂരിൽ ഹോട്ടൽ ജീവനക്കാരന് രണ്ടംഗ സംഘത്തിന്റെ മർദനം. മർദനത്തിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെ (20) ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിനു സമീപത്തെ സുൽത്താന റെസ്റ്റോറന്റിൽ തിങ്കളാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം.
ഈ സമയത്ത് ഹോട്ടലിലെത്തിയ രണ്ട് പേർ ജോലിക്കാരനായ വഹാബ് അഹമ്മദിനോട് ഗ്ലാസ് ആവശ്യപ്പെടുകയായിരുന്നു. മലയാളം അറിയാതിരുന്ന വഹാബ്, മുതലാളിയോട് ചോദിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഘം വഹാബിനെ ക്രൂരമായി മർദിച്ചത്.
മർദനത്തെ തുടർന്ന് വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റു. ചാവക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.