ക​ട​ലി​ൽ കൃ​ത്രി​മ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് കൊ​ണ്ടു​പോ​കാ​ൻ ത​യ്യാ​റാ​ക്കു​ന്ന കു​ല​ച്ചി​ലു​ക​ൾ. ബ്ലാ​ങ്ങാ​ട് ക​ട​പ്പു​റ​ത്തെ കാ​ഴ്ച (ഫ​യ​ൽ ചി​ത്രം)

ചാവക്കാട്ടെ മെഗ ഓപറേഷൻ: ആ​ഴ​ക്ക​ട​ലി​ല്‍ നിയമവിരുദ്ധ മ​ത്സ്യ​ബ​ന്ധ​നം; എ​ട്ട് വ​ള്ള​വും വ​ല​യും പി​ടി​കൂ​ടി

ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ സ​ർ​ക്കാ​ർ നി​രോ​ധ​ന​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ആ​ഴ​ക്ക​ട​ലി​ല്‍ തെ​ങ്ങി​ന്‍ കു​ര​ഞ്ഞി​ലു​ക​ൾ (കു​ല​ച്ചി​ൽ) താ​ഴ്ത്തി നിയമവിരുദ്ധ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ എ​ട്ട് വ​ള്ളം പി​ടി​കൂ​ടി. അ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റും മു​ന​ക്ക​ക​ട​വ് തീ​ര​പൊ​ലീ​സും അ​ട​ങ്ങി​യ സം​യു​ക്ത സം​ഘം ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലും ക​ട​ലി​ലും ന​ട​ത്തി​യ ഫാ​ഡ് (ഫി​ഷ് അ​ഗ്ര​ഗേ​റ്റി​ങ് ഡി​വൈ​സ്) ഓ​പ​റേ​ഷ​നി​ലാ​ണ് ന​ട​പ​ടി. ഇ​വ​ർ​ക്ക് 4.37 ല​ക്ഷം പി​ഴ ചു​മ​ത്തി.

ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ലെ ആ​വാ​സ​യി​ട​ങ്ങ​ൾ അ​ന​ധി​കൃ​ത കൃ​ത്രി​മ പാ​രു​ക​ളാ​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളു​ടെ ആ​റ് വ​ള്ള​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് വ​ള്ള​വും അ​നു​ബ​ന്ധ സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ഴ​ക്ക​ട​ലി​ൽ തെ​ങ്ങി​ൻ കു​ര​ഞ്ഞി​ലു​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും സി​മ​ന്റ് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച മ​ണ്ണു​മി​ട്ട് നി​യ​മ വി​രു​ദ്ധ​ മ​ത്സ്യ ബ​ന്ധ​ന​ത്തി​നെ​തി​രെ ഇ​ത്ര​യും ശ​ക്ത​മാ​യ ന​ട​പ​ടി മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്. സീ​സ​ണാ​യാ​ൽ ബ്ലാ​ങ്ങാ​ട് ബീ​ച്ച് കേ​ന്ദീ​ക​രി​ച്ച് 200 ഓ​ളം ഫൈ​ബ​ർ വ​ഞ്ചി​ക്കാ​രാ​ണ് ആ​ഴ​ക്ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​ത്.

ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ക്ക​ൻ ജി​ല്ല​ക്കാ​രാ​ണ് രാ​ജ്യാ​ന്ത​ര മ​ത്സ്യ വി​പ​ണി​യി​ല്‍ വ​ന്‍വി​ല​യു​ള്ള കൂ​ന്ത​ല്‍, ക​ണ​വ മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കാ​ൻ തെ​ങ്ങി​ന്‍ കു​ര​ഞ്ഞി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ണ​വ മ​ത്സ്യ​ങ്ങ​ളെ ആ​ക​ര്‍ഷി​ക്കാ​നാ​ണ് ആ​ഴ​ക്ക​ട​ലി​ല്‍ കൃ​ത്രി​മ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്.

ഓ​രോ ത​വ​ണ ക​ണ​വ​പി​ടി​ത്ത​ത്തി​ന് പോ​കു​മ്പോ​ഴും കു​ര​ഞ്ഞി​ലു​ക​ള്‍ കൂ​ടാ​തെ 50 മു​ത​ല്‍ 100 വ​രെ മ​ണ​ല്‍ നി​റ​ച്ച ചാ​ക്കു​ക​ളും ക​ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ ചി​ല ആ​ളു​ക​ളു​ടെ ഒ​ത്താ​ശ​യ​യി​ലാ​ണ് കു​ല​ച്ചി​ലു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ക​ട​ലി​ലെ അ​ടി​ഭാ​ഗ​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്‌ ക​ണ​വ പോ​ലു​ള്ള സാ​ധാ​ര​ണ മ​ത്സ്യ​ങ്ങ​ള്‍ മു​ട്ട​യി​ടു​ന്ന​തും അ​ത്‌ വി​രി​യു​ന്ന​തി​ന്‌ കൂ​ട്ട​മാ​യി കാ​വ​ലി​രി​ക്കു​ന്ന​തും. അ​ടി​ത്ത​ട്ടി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ എ​വി​ടെ​യാ​ണെ​ന്നു ശ​രി​യാ​യി മ​ന​സി​ലാ​ക്കി അ​തി​ന്റെ തൊ​ട്ട​ടു​ത്താ​യാ​ണ് കൃ​തി​മ സ​ങ്കേ​തം നി​ര്‍മ്മി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ങ്കേ​തം നി​ർ​മി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മ​ത്സ്യം പി​ടി​ക്കാ​നെ​ത്തു​ന്ന​ത്. ജി.​പി.​എ​സ് വ​ഴി കു​ല​ച്ചി​ല്‍ ഇ​ട്ട സ്ഥ​ല​ത്തെ​ത്തി​യാ​ണ് അ​വ​യെ ചൂ​ണ്ട​യി​ട്ട് പി​ടി​ക്കു​ക. മു​ട്ട​യി​ടു​ന്ന സ​മ​യ​ത്തു മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചാ​ല്‍ ഇ​വ​യ്ക്കു വം​ശ​നാ​ശം സം​ഭ​വി​ക്കും.

ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ പ​തി​വ് കാ​ഴ്ച​യാ​ണ് കു​ല​ച്ചി​ൽ കൂ​ട്ട​ങ്ങ​ളും അ​വ കെ​ട്ടി ത​യ്യാ​റാ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും. എ​ന്നാ​ൽ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​യി​രു​ന്നു അ​ധി​കാ​രി​ക​ൾ. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​ന്നാ​സു​ക​ളും, ചാ​ക്കു​ക​ളും , കു​ര​ഞ്ഞി​ലു​ക​ളും വ​ലി​യ തോ​തി​ൽ എ​ത്തി​ച്ച് കൊ​ടു​ക്കാ​ൻ ബ്ലാ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി എ​ജ​ഴ​ന്‍റു​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ഴി​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ എം.​എ​ഫ്. പോ​ളി​ന്റെ​യും മു​ന​ക്ക​ക്ക​ട​വ് തീ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ലോ​ഫി രാ​ജി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്. എ​ഫ്.​ഇ.​ഒ മാ​രാ​യ അ​ശ്വി​ൻ രാ​ജ്, സു​മി​ത, മെ​ക്കാ​നി​ക്ക് ജ​യ​ച​ന്ദ്ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ന്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, വി.​എം. ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ, മു​ന​ക്ക​ട​വ് തീ​ർ പൊ​ലീ​സ് എ​സ്.​ഐ. സു​മേ​ഷ് ലാ​ൽ, സി.​വി.​ഒ​മാ​രാ​യ അ​നു​പ് , നി​ധി​ൻ, റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ പ്ര​മോ​ദ്, വി​പി​ൻ, ഡ്രൈ​വ​ർ അ​ഷ​റ​ഫ്, ബോ​ട്ട് സ്രാ​ങ്ക് അ​ഖി​ൻ, ബോ​ട്ട് ക്രൂ ​സു​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​ക്ക് തു​ട​ങ്ങി​യ ഓ​പ​റേ​ഷ​ൻ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്ട് പൂ​ർ​ത്തി​യാ​യ​ത്. 

Tags:    
News Summary - Illegal fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.