ദേശീയപാത വികസനം: ഭൂമി നഷ്​ടപ്പെടുന്നവർക്ക്​ 'കൂനിന്മേൽ കുരു'

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി വീ​ടും ഭൂ​മി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ മേ​ൽ ഇ​ടി​ത്തീ വീ​ഴ്‌​ത്തു​ന്ന സ​മീ​പ​ന​വു​മാ​യാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ആ​ക്ഷേ​പം. ഭൂ​മി​യേ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും വേ​ഗം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ല്ലാ രേ​ഖ​ക​ളും ഭൂ​വു​ട​മ​ക​ളി​ൽ ചി​ല​ർ ആ​റു മാ​സം മു​േ​മ്പ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പോ​യി സ​മ​ർ​പ്പി​ച്ച​താ​ണ്. ഇ​പ്പോ​ൾ അ​വ​രി​ൽ ചി​ല​രോ​ട്​ ഭൂ​മി​യു​ടെ ആ​ധാ​ര​ത്തി​ൽ 'കാ​ണം' എ​ന്ന​ത്​ മാ​റ്റി 'ജ​ന്മ'​മാ​ക്കി വി​ല്ലേ​ജി​ൽ​നി​ന്ന്​ തി​രു​ത്തി കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ, ഇ​ത് തി​രു​ത്തേ​ണ്ട​ത് ലാ​ൻ​ഡ് ​ൈട്ര​ബ്യൂ​ണി​ൽ നി​ന്നാ​ണെ​ന്ന് വി​േ​ല്ല​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​െൻറ​യൊ​ക്കെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് ഏ​റെ സ​മ​യ​വും ആ​വ​ശ്യ​മാ​ണ്.

ദേ​ശീ​യ പാ​ത​ക്കാ​യി സ​ർ​വേ ന​ട​ത്തി ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും മ​റ്റും ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രോ​ട് ഭൂ​മി​യു​ടെ ആ​ധാ​രം, അ​ടി​യാ​ധാ​രം, കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​കു​തി ര​ശീ​തി, അ​വ​കാ​ശി​ക​ൾ മ​ര​ണ​പ്പെ​ട്ട ഭൂ​വു​ട​മ​യു​ടെ അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ലു​ള്ള ദേ​ശീ​യ പാ​ത ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ആ​ദ്യം രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​പ്പോ​ൾ അ​സ്സ​ൽ ആ​ധാ​ര​ങ്ങ​ളും മ​റ്റു രേ​ഖ​ക​ളു​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ വീ​ടു​ക​ളി​ലെ​ത്തി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ന​ൽ​കി​യ ലി​സ്​​റ്റി​ൽ കാ​ണം ഭൂ​മി ജ​ന്മാ​വ​കാ​ശ​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നി​ല്ല. ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന എ​ട​ക്ക​ഴി​യൂ​ർ, പു​ന്ന​യൂ​ർ, ക​ടി​ക്കാ​ട് വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ണ​മാ​ണ്. കാ​ണം ജ​ന്മാ​വ​കാ​ശ​മാ​ക്കു​ന്ന പ്ര​ക്രി​യ​ക്ക് ചു​രു​ങ്ങി​യ​ത് ആ​റു മാ​സം മു​ത​ൽ ഒ​രു​വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, വി​ല്ലേ​ജ് ഓ​ഫി​സി​ൽ ആ​വ​ശ്യ​മാ​യ ഒ​റി​ജി​ന​ൽ ആ​ധാ​രം ഹാ​ജ​രാ​ക്കി വേ​ണം കാ​ണം ജ​ന്മാ​വ​കാ​ശ​മാ​ക്കു​ന്ന​തി​ന് രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​ൻ.

പി​ന്നീ​ട് തൃ​ശൂ​രി​ലും മ​റ്റു​മു​ള്ള ലാ​ൻ​ഡ്​ ​ൈട്ര​ബ്യൂ​ണ​ൽ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ​ഴ​യ ഭൂ ​ഉ​ട​മ​ക​ളെ നോ​ട്ടീ​സ് അ​യ​ച്ച് അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ഭൂ​രി​ഭാ​ഗം ഭൂ ​ഉ​ട​മ​ക​ളും വ്യ​ക്തി​ക​ളോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളൊ ആ​യി​രി​ക്കും. വ്യ​ക്തി​ക​ളാ​ണെ​ങ്കി​ൽ അ​വ​ർ മ​രി​ച്ചു പോ​യ​വ​രാ​കാം. ഇ​വ​രു​ടെ എ​ല്ലാം അ​വ​കാ​ശി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​മ്മി​റ്റി​ക​ളോ നോ​ട്ടീ​സ് കൈ​പ്പ​റ്റി മ​റു​പ​ടി ല​ഭി​ച്ച​തി​നു ശേ​ഷ​മേ കാ​ണം ജ​ന്മാ​വ​കാ​ശ​മാ​വു​ക​യു​ള്ളൂ.

എ​ന്നി​ട്ടു വേ​ണം പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഭൂ ​ഉ​ട​മ​ക്ക് ന​ൽ​കാ​നാ​വൂ​വെ​ന്നാ​ണ് ഇ​ര​ക​ൾ പ​റ​യു​ന്ന​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ നോ​ട്ടീ​സ് അ​യ​ച്ച് പ​ഴ​യ ഭൂ​വു​ട​മ​ക​ളെ ക​ണ്ടെ​ത്താ​തെ നോ​ട്ടീ​സ് മ​ട​ങ്ങി​യാ​ൽ പി​ന്നീ​ട് പ​ത്ര​പ​ര​സ്യം വ​രെ ന​ട​ത്തി വേ​ണം പു​തി​യ ഭൂ ​ഉ​ട​മ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നെ​ന്ന്​ ദേ​ശീ​യ​പാ​ത പ്ര​വാ​സി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ.​കെ. ഹം​സ​ക്കു​ട്ടി പ​റ​യു​ന്നു.

കാ​ണ​മെ​ന്ന​ത് കേ​വ​ലം ആ​ധാ​ര​ത്തി​ലെ ഒ​രു പ​ദ​പ്ര​യോ​ഗം മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന് ഒ​രു പ്ര​സ​ക്തി​യു​മി​ല്ലെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ത​ങ്ങ​ൾ​ക്കും ല​ഭി​ച്ച വി​വ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ണ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന സ​ർ​ക്കാ​ർ രേ​ഖ​ക​ളും എ​ല്ലാ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Issues in National Highway Expansion in Chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.