ചാവക്കാട്: ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് കെ.എം.സി.സി കാരുണ്യ ഭവനം. കടപ്പുറം മൂസാറോഡ് സ്വദേശി പഴൂര്‍ ഹംസയുടെ കുടുംബത്തിനാണ് യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ കാരുണ്യ ഭവനം ബൈത്തുറഹ്മ നിർമിച്ചു നൽകുന്നത്. ഷാര്‍ജയില്‍ കഫ്ത്തേരിയ ജീവനക്കാരനായിരുന്ന ഹംസ കോവിഡ് ബാധിച്ച് ദുൈബലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ജൂണ്‍ 23നാണ് മരിച്ചത്.
ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് നിര്‍വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീന്, ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി, പി.എ. ഷാഹുല്‍ ഹമീദ്, ആര്.കെ. ഇസ്മായില്‍, പി.കെ. അബൂബക്കര്‍, സി. അലിക്കുഞ്ഞി, പി.കെ. അലിക്കുഞ്ഞി, പി. അബ്ദുല്‍ ഹമീദ്, കെ.എസ്. നഹാസ്, സുബൈര്‍ തങ്ങള്‍, ആര്.സി. അഹമ്മദ് ഷ, കെ.എച്ച്. നാസര്‍, ജാഫര്‍ അടിതിരുത്തി, പി.കെ. മന്‍സൂര്‍, ആര്.പി. ഷബീര്‍ അലി, ടി.കെ. ഹാറൂണ്‍, ആര്.എസ്. മുഹമ്മദ് മോന്, അഷറഫ് തോട്ടുങ്ങല്‍, എ.എച്ച്. സൈനുല്‍ ആബിദ, റാഫി വലിയകത്ത്, പി.വി. ഉമ്മര്‍ കുഞ്ഞി, സുഹൈല്‍ തങ്ങള്‍, അഷ്കറലി മുനക്കക്കടവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.