ചാവക്കാട്: മുസ്ലിം ലീഗ് പ്രവർത്തകർ കടപ്പുറം പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീടാക്രമിച്ചെന്ന് പരാതി. അടിസ്ഥാനരഹിതമെന്ന് ലീഗ്. നാലാം വാര്‍ഡ് പൂതിരുത്തിയില് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബാബുവിെൻറ വീട് ആക്രമിച്ചെന്നാണ് പരാതി.
മാതാവ് നബീസുവിനെയും വീട്ടിലെ കുട്ടികളെയും ആക്രമിച്ചതായി സി.പി.എം ആരോപിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ഡില്‍ മുസ്ലിം ലീഗാണ് ജയിച്ചത്. വീടിന് സമീപത്തുള്ള സത്താര്‍ ബാബുവിെൻറ സഹോദരന് അലിഖാെൻറ കടക്ക് നേരെയും ആക്രമണം നടന്നെന്ന് സി.പി.എം ആരോപിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച നബീസുവിനെ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ സന്ദർശിച്ചു. എന്നാല്‍, സി.പി.എം നടത്തുന്നത് കള്ളപ്രചാരണമാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ അനില്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.