അസ്റ്റിലായ ഷക്കീർ

മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്ന ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: ഹോട്ടലിൽ കയറി മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്ന ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ ചങ്ങനാശ്ശേരി വീട്ടിൽ ഷക്കീറിനെയാണ് (20) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് എടക്കഴിയൂരിലുള്ള സുൽത്താന റെസ്റ്റൊറന്റിലാണ് ആക്രമണമുണ്ടായത്.

തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷക്കീറുൾപ്പെട്ട രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത്. മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടപ്പോൾ മലയാളം മനസിലാവാതെ മുതലാളിയോട് പറയാൻ പറഞ്ഞതായിരുന്നു. മർദനത്തിൽ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം രണ്ട് പ്രതികളും ഒളിവിൽ പോയി. രഹസ്യവിവരത്തെത്തുടർന്ന് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജിന്റെ നേതൃത്തിലുള്ള സംഘം എടക്കഴിയൂർ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിന്നാണ് കേസിലെ രണ്ടാം പ്രതിയായ ഷക്കീറിനെ പിടികൂടിയത്.

ഒളിവിൽ കഴിയുന്ന ഒന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐ മാരായ യാസിർ, സിനോജ്, എ.എസ്.ഐ സജിത്ത് കുമാർ, വനിത സി.പി.ഒ സുമി, സി.പി.ഒ ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man arrested for beating restaurant employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.