ചാവക്കാട്: വാഹനങ്ങളിൽ നിന്ന് മ്യൂസിക് സിസ്റ്റമുൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചിന്നക്കൽ വീട്ടിൽ മൻസൂറിനെയാണ് (42) ചാവക്കാട് പൊലീസ് പിടികൂടിയത്.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 11 ഓടെ ഒരു സ്റ്റീരിയോ, അഞ്ച് സ്പീക്കർ, ഡ്രൈവറുടെ കാക്കി ഷർട്ട് എന്നിവ മോഷണം പോയിരുന്നു. ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ ആശുപത്രിയിലെ സി.സി ടി.വിയും പരിശോധിച്ചിരുന്നു. എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഒന്നര മാസം മുൻപ് ചാവക്കാട് ഗവ. ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്പീക്കറും, സ്റ്റെപ്പിനി ടയറും മോഷ്ട്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വസ്തുക്കൾ അയാളുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ നിന്നും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ എം. യാസിർ, കെ. ഉമേഷ്, എ.എസ്.ഐമാരായ സജിത്ത് കുമാർ, എം.വി. വിനോദ്, സീനിയർ സി.പി. ഒമാരായ പ്രവീൺ, എം. ഗീത, സി.പി. ഒ ഷാരോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.