ചാവക്കാട്: വ്രതശുദ്ധിയുടെ നിറവിൽ ആത്മ നിർവൃതിയുമായി റമാദാനിലെ ആദ്യ വെള്ളി.ജുമുഅക്ക് ബാങ്ക് വിളിക്കുന്നതിനു മുമ്പേ നഗരത്തിലുൾപ്പെടെ മിക്ക മഹല്ലുകളിലെയും പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. വിശുദ്ധ ഖുർആൻ അവതരിച്ച റമദാനിൽ ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ രാവുണ്ട്.
സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലമായി ലഭിക്കുന്ന മാസമാണ് റമദാൻ.
ചെറിയൊരു നന്മക്കുപോലും വലിയ പ്രതിഫലമാണ് സ്രഷ്ടാവിൽനിന്ന് ഉണ്ടാവുകയെന്നതിനാൽ വാക്കും പ്രവൃത്തിയും നന്മയിലൂന്നിയാവണമെന്ന് പള്ളി മിമ്പറുകളിൽനിന്ന് ഖാദിമാർ ഉദ്ബോധിപ്പിച്ചു. നേരത്തേ എത്തിയവർ ഖുർആൻ പാരായണത്തിൽ മുഴുകി. നമസ്കാരാനന്തരം മഹല്ല് ഖബർസ്ഥാനുകളും വിശ്വാസികളാൽ നിറഞ്ഞു. ജുമുഅയില്ലാത്ത പള്ളികളുടെ പരിസരത്തെ ഖബർസ്ഥാനുകളിലും വലിയ തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.