ചാവക്കാട്: കനോലി കനാലിൽനിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
അകലാട് ബദർപള്ളിക്ക് കിഴക്ക് കോവുമ്മൽതറ പ്രദേശത്തുള്ള ഇരുപതോളം കുടുംബങ്ങളാണ് സാമൂഹിക പ്രവർത്തകൻ സലാം കോഞ്ചാടത്തിെൻറ നേതൃത്വത്തിൽ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്. മേഖലയിലെ കുടിവെള്ള സ്രോതസ്സെല്ലാം ഉപ്പുകയറി ഉപയോഗ ശൂന്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുളങ്ങളിലെ മത്സ്യം ചത്തുപൊന്താനും തുടങ്ങിയതായി നിവേദനത്തിൽ വ്യക്തമാക്കുന്നു.
കനോലി കനാൽ വഴി ഉപ്പുവെള്ളം കയറിയതാണ് മേഖലയിലെ പുഞ്ചകൃഷി അവതാളത്തിലാകാൻ കാരണം. അതിനാൽ, കനോലി കനാലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ തടയണകൾ കെട്ടണമെന്ന് നിവേദനത്തിൽ ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.