ചാവക്കാട്: ദേശീയപാതയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. ഒരുമനയൂർ സ്വദേശികളായ കൂനംപുറത്തു സുമേഷ് (24), മേപ്പുറത്ത് മിഥുൻദാസ് (26), മേപ്പുറത്ത് ശരത്ത് (26), മങ്ങന്തറ പ്രഗല്ഭ (23), ഒരുമനയൂർ ഒറ്റത്തെങ്ങ് സ്വദേശികളായ കൊറാട്ട് നിതുൽ (22), പെരിങ്ങാട്ട് അജിത്ത് (22), അമ്പലത്ത് വീട്ടിൽ ഫയാസ് (24) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ചേറ്റുവ രാജ ഐലൻഡിനടുത്താണ് സംഭവം. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) വെട്ടേറ്റത്. തലക്ക് പിറകിൽ വെട്ടേറ്റ യുവാവിനെ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് തിരിച്ചുനൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം.
വെട്ടുകത്തികൊണ്ട് കഴുത്തിന് നേരെ വെട്ടുകയും മുളകും മണലും കലർത്തി കണ്ണിലേക്കെറിയുകയും ചെയ്യുകയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി. കണ്ണൻ, ബിജു, സീനിയർ സി.പി. ഒമാരായ നൗഫൽ, സി.പി.ഒമാരായ ജയകൃഷ്ണൻ, വിനീത്, പ്രദീപ്, ബൈജു എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.