ചാവക്കാട്: സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചുപേർ അറസ്റ്റിൽ. പാലുവായ് സ്വദേശികളായ കളത്തില്‍ ഷാബു (40), കളത്തില്‍ സനോജ് (35), കളത്തില്‍ ഷാജു (43), അമ്പലത്ത് വീട്ടില്‍ ജലാല്‍ (39), ഏത്തായ് വീട്ടില്‍ രാജേഷ് (39) എന്നിവരെയാണ് എസ്.എച്ച്.ഒ അനില്‍ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നാണ് സംഭവം. അമ്മയോടെപ്പം താമസിക്കുന്ന 22കാരിയെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. ഇക്കാരണത്താൽ മാനസികമായി തകർന്ന യുവതിയെ അമിതമായി ഗുളിക കഴിച്ച നിലയിൽ ചാവക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.