ചാവക്കാട്: പേമാരിക്കും മഹാമാരിക്കുമിടയിൽ സഹജീവികളെ ചേർത്തുപിടിച്ച് കടപ്പുറം വട്ടേക്കാട്ടൊരു പെൺകൂട്ടായ്മ. 211 അംഗങ്ങളുള്ള 'അറിവിെൻറ വെളിച്ചം' വനിത വാട്സ്ആപ് കൂട്ടായ്മയാണ് കടപ്പുറം പഞ്ചായത്ത് അംഗങ്ങളുമായി കൈകോർത്ത് സാമൂഹിക സേവനം ചെയ്യുന്നത്.
നിർധനരായവരുടെ വിവാഹം, ചികിത്സ സഹായം എന്നിവ ചെയ്തുവരുന്ന കൂട്ടായ്മ കോവിഡ് കാത്തും പ്രോട്ടോക്കോൾ ലംഘിക്കാതെ സജീവമായി രംഗത്തുണ്ട്. കോവിഡ് പോസിറ്റിവായതിനാൽ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവർക്കുള്ള പുതപ്പുകൾ, ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ്, പൾസ് ഓക്സി മീറ്റർ എന്നിവ ഇവർ എത്തിക്കുന്നുണ്ട്. രണ്ട് വാർഡുകളിലെ അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്.
വടക്കേക്കാട് ആറാം വാർഡിൽ പൾസ് ഓക്സി മീറ്റർ, പുതപ്പുകൾ, ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ് എന്നിവ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂറലി ഏറ്റുവാങ്ങി.
ആർ.ഒ. അഷറഫ്, ഷക്കീല അഷറഫ്, ഷാമില ആരിഫ്, നിഫ മെഹ്താഫ്, സഫിയ അബൂബക്കർ എന്നിവർ കൈമാറി. ഏഴാം വാർഡിൽ പഞ്ചായത്ത് അംഗം എ.വി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങി. ഷീബ അൻവർ, റസിയ ഷക്കീർ, റജുല മജീദ്, സക്കീന ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.