അ​തു​ൽ ദേ​വ​സി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

ചാ​വ​ക്കാ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 15കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. മു​ല്ല​ശ്ശേ​രി ആ​ന​ത്താ​ഴ​ത്ത് വീ​ട്ടി​ൽ അ​തു​ൽ ദേ​വ​സി​യെ​യാ​ണ് (19) ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജി അ​ൻ​യാ​സ് ത​യ്യി​ൽ ജീ​വി​താ​വ​സാ​നം​വ​രെ ത​ട​വും 4.75 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. മ​റ്റു വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷം ക​ഠി​ന ത​ട​വും കൂ​ടി വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​വും നാ​ലു മാ​സ​വും കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ടു​ക്ക​ള​യി​ലും ടെ​റ​സി​ലും​വെ​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. എ​സ്.​ഐ പി.​എം. ര​തീ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ എം.​സി. റെ​ജി​ക്കു​ട്ടി, സി.​ഐ എം.​കെ. ര​മേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Young man who molested a minor girl gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.