മോഷണം നടന്ന വീട്​ വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു

ആളില്ലാത്ത വീട്ടിൽ കവർച്ച; കാറെടുത്ത്​ കള്ളൻ രക്ഷപ്പെട്ടു

ചെറുതുരുത്തി: ആളില്ലാത്ത വീട്ടിൽനിന്ന്​ കാറും സ്വർണവും മോഷ്​ടിച്ചതായി പരാതി. അത്തിക്കപറമ്പ് യതിംഖാന റോഡിന് സമീപം താമസിക്കുന്ന പ്രവാസിയായ കേറ്റിൻകര വീട്ടിൽ വാപ്പിനുവിെൻറ വീട്ടിലാണ് മോഷണം നടന്നത്.

ഭാര്യ ഷെഹീറ രണ്ട് ദിവസം മുമ്പ്​ കുട്ടികളുമൊത്ത്​ സ്വന്തം വീട്ടിലേക്ക് പോയതാണ്​. കാറിെൻറ താക്കോൽ അലമാരയിലായിരുന്നു. മുൻ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്്ടാവ് അലമാരയിലുണ്ടായിരുന്ന ഒന്നരപവൻ സ്വർണാഭരണവും വാഗണർ കാറുമാണ് മോഷ്​ടിച്ചതെന്ന് പരാതിയിൽ പറയുന്നു.

KL 48 L3835 കാറാണ് മോഷണം പോയത്. അടുത്ത വീട്ടിലെ സ്​കൂട്ടർ ഇവിടെ നിർത്തിയിരുന്നെങ്കിലും അത് നഷ്​ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്​ധരും ശ്വാന സ്​ക്വാഡും പരിശോധനക്കെത്തി. പ്രദേശത്തെ നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Tags:    
News Summary - Burglary in unoccupied house; The thief took the car and escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.