ചെറുതുരുത്തി: പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് പാഞ്ഞാൾ സ്വദേശിക്ക് പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 12ഓടെയാണ് പാഞ്ഞാൾ സ്വദേശിയായ റിട്ട. വയോധികന് വിഡിയോ കോൾ വരുന്നതും സി.ബി.ഐയിൽ നിന്നാണെന്നും താങ്കൾക്ക് ഒരു പാർസൽ വന്നിട്ടുണ്ടെന്നും അതിൽ എം.ഡി.എം.എയും 16 സിം കാർഡുകൾ ഉണ്ടെന്നും താങ്കളെ അറസ്റ്റ് ചെയ്തിരിക്കുന്നെന്നും പറഞ്ഞു.
താങ്കളുടെ ഡീറ്റെയിൽസുകൾ വാട്സ്ആപ് ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രേഖകൾ എല്ലാം വാട്സ്ആപ് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ വയോധികൻ ചെറുതുരുത്തി പൊലീസിനെ സമീപിച്ചപ്പപ്പോഴാണ് തട്ടിപ്പിനാണെന്ന് അറിഞ്ഞത് ഉടൻ പൊലീസ് ബാങ്കിങ് മേഖലയെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
ഇത്തരം തട്ടിപ്പുകൾ സർവസാധാരണമായി നടക്കുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എന്തെങ്കിലും സംശയം തോന്നുന്ന വിധത്തിൽ കോളുകൾ വന്നാൽ ഉടൻതന്നെ 1930 ട്രോൾ ഫ്രീ നമ്പറിലോ ചെറുതുരുത്തി പൊലീസുമയോ ബന്ധപ്പെടണമെന്നും ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.