ചെറുതുരുത്തി: ഇരു മുന്നണികളുടെയും മാണിക്യക്കലാണ് ജുമൈലത്ത് ഇന്ന്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം സീറ്റ് നേടിയ ദേശമംഗലം പഞ്ചായത്തിലെ ശ്രദ്ധ മുഴുവന്‍ വാര്‍ഡ് ഒമ്പതില്‍ സ്വതന്ത്രയായി മത്സരിച്ച എൽ.ഡി.എഫ് വിമത സ്ഥാനർഥി ജുമൈലത്തിലേക്ക്.
ഭരിക്കണമെങ്കില്‍ രണ്ടു മുന്നണികള്‍ക്കും ഒരു സീറ്റിെൻറ പിന്തുണകൂടി വേണമെന്ന സാഹചര്യത്തിലാണ് ജുമൈലത്ത് പഞ്ചായത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. എന്നാല്‍, താന്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുമെന്നും സി.പി.എം നേതൃത്തെ പിന്തുണക്കുമെന്നും ജുമൈലത്ത് പറഞ്ഞു.
സി.പി.ഐ പ്രതിനിധി മത്സരിച്ച വാര്‍ഡ് ഒമ്പതില്‍ വിമതയായി മത്സരിച്ച ജുമൈലത്ത് 112 വോട്ടിനാണ് ജയിച്ചത്. യു.ഡി.എഫ് രണ്ടാംസ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തും എത്തിയ വാര്‍ഡില്‍ ഇടതുമുന്നണി ഔദ്യോഗിക സ്ഥാനാര്‍ഥി നാലാം സ്ഥാനമാണ് നേടിയത്. സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ ജുമൈലത്തിനെ വിമതയായി രംഗത്തിറങ്ങിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയാണ് ജുമൈലത്തിനെ ജയിപ്പിച്ചത്. അതുകൊണ്ടുതന്നെ ജുമൈലത്ത് ഇടതുമുന്നണിക്കൊപ്പംതന്നെ നില്ക്കുമെന്നതില് സി.പി.എം നേതൃത്വത്തിന് സന്ദേഹമില്ല. ജുമൈലത്തിനെ വൈസ് പ്രസിഡൻറാക്കണമെന്ന ധാരണയും രൂപപ്പെട്ടുവരുന്നുണ്ട്. എന്നാല്‍, ജുമൈലത്തിനെ കൂടെ നിര്‍ത്തി ഭരണം പിടിക്കാന്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍നിന്ന് ശ്രമമാരംഭിച്ചതായി ജുമൈലത്തുമായി അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു.
ദേശമംഗലം പത്താം വാര്‍ഡില്‍ സി.പി.എം നേതാവ് കെ.എസ്. ദിലീപിെൻറ തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമായി. ഇവിടെ കോണ്‍ഗ്രസിലെ പി.എസ്. ലക്ഷ്മണനോട് 93 വോട്ടിനാണ് ദിലീപ് പരാജയപ്പെട്ടത്. ജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡൻറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനാര്‍ഥിയായിരുന്നു ദിലീപ്.
എന്നാല്‍, ബി.ജെ.പിയുമായി കോൺഗ്രസ് ഒത്തുകളിച്ചാണ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതെന്ന് ഇടതുമുന്നണി ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 243 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 84 വോട്ട് മാത്രമാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്നു കോണ്‍ഗ്രസാകട്ടെ ഇരട്ടിയിലധികം വോട്ടുകള്‍ നേടുകയും ചെയ്തു.
ദേശമംഗലം പഞ്ചായത്തില്‍ ഇത്തണവയും ബി.ജെ.പിക്ക് സീറ്റില്ല. ഏഴുവീതം സീറ്റുകള്‍ യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിച്ചു. കഴിഞ്ഞ തവണ പഞ്ചായത്ത് യു.ഡി.എഫാണ് ഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.