ചെറുതുരുത്തി: 90ാം വാർഷിക വികസന മുന്നേറ്റ നിറവിലാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയെങ്കിലും വിവാദങ്ങളൊഴിയുന്നില്ല. കലയുടെ ആസ്ഥാനത്ത് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വ്യവഹാര നടപടികൾ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. രജിസ്ട്രാർ, പി.ആർ.ഒ തസ്തികകളും ഓഫിസ് ജോലിക്കാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 95 ശതമാനം പ്രവൃത്തിയും പൂർത്തിയായ രംഗകലാ മ്യൂസിയം ഇപ്പോഴും തുറന്ന് കൊടുത്തിട്ടില്ല. ഭരണസമിതിയുടെയും സാംസ്കാരിക വകുപ്പിെൻറയും കൊടിയ അനാസ്ഥയുടെ ഭാഗമായാണ് കോടികളുടെ പദ്ധതി എവിടെയുമെത്താതെ കിടക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തശേഷം ആദ്യമായാണ് മന്ത്രി സജി ചെറിയാൻ കലാമണ്ഡലത്തിൽ ചൊവ്വാഴ്ച എത്തുന്നത്.
സംസ്ഥാന കലാ പുരസ്കാര സമർപ്പണം, സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയം, ബയോഗ്യാസ് പ്ലാൻറ്, നൃത്തകളരി ശിലാസ്ഥാപനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനമാണ് നടക്കുക. പുരസ്കാര സമർപ്പണവും സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം, നൃത്തകളരി ശിലാസ്ഥാപനം എന്നിവ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.