ചെറുതുരുത്തി: ഞായറാഴ്ച േകാവിഡ് വാക്സിൻ സ്വീകരിച്ച വയോധികയെ തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കെണ്ടത്തി. ചെറുതുരുത്തി താഴപ്ര പരേതനായ താഴപ്ര വീട്ടിൽ മാധവെൻറ ഭാര്യ നാരായണിയാണ് (78) മരിച്ചത്. വള്ളത്തോൾ നഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് വാക്സിൻ സ്വീകരിച്ചത്.
ഈ സമയത്ത് ഇവർ ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി ഉറങ്ങിയ ഇവരെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: പുഷ്പ, മണികണ്ഠൻ, ബിന്ദു, സിന്ധു. മരുമക്കൾ: മോഹനൻ, മാധവൻ, ശിവരാമൻ, പ്രീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.