എറിയാട്: തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ അവകാശ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 50 ദിവസം പിന്നിട്ടു. 51ാം ദിവസം വെൽഫെയർ പാർട്ടി എറിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എ. അംജദ് ഉദ്ഘാടനം ചെയ്തു. നീതിക്കും ജീവിക്കാനും വേണ്ടിയുള്ള സമരത്തെ അവഗണിക്കാൻ സർക്കാറിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് പഴങ്ങാടൻ സ്വാഗതവും എ.എ. അബ്ദുസലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.