തളിക്കുളം: മഹിള കോൺഗ്രസ് നേതാവായ മുൻ പഞ്ചായത്തംഗം ആൾമാറാട്ടം നടത്തി വോട്ട് ചെയ്തതായി പരാതി. എൽ.ഡി.എഫും ബി.ജെ.പിയുമാണ് പരാതി ഉന്നയിച്ചത്. തളിക്കുളം ഗവ. വി.എച്ച്.എസ് സ്കൂളിലെ 13ാം നമ്പർ ബൂത്തിൽ രാവിലെ 11ഓടെയാണ് സംഭവം. സ്ഥലത്തില്ലാത്ത അയൽവാസിയും ബന്ധുവുമായ സ്ത്രീയുടെ പേരിലാണ് മുൻ പഞ്ചായത്തംഗം വോട്ട് ചെയ്തത്.
രണ്ടാളുടെയും പേരിന് സാമ്യമുണ്ട്. എന്നാൽ ക്രമനമ്പറിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട എൽ.ഡി.എഫിെൻറ രണ്ടാം ബൂത്ത് ഏജൻറ് വോട്ട് ചെയ്യുന്നതിനെ എതിർക്കുകയും ബഹളം വെക്കുകയും ചെയ്തു. പുറത്തിറങ്ങിയിരുന്ന എൽ.ഡി.എഫിെൻറ ഒന്നാം ഏജൻറ് എത്തി എതിർത്തതോടെ പോളിങ് ഓഫിസർ ആൾമാറാട്ടം നടത്തിയ വോട്ട് ബ്ലോക്ക് ചെയ്ത് പ്രശ്നം പരിഹരിച്ചതായി പറയുകയായിരുന്നു.
തെൻറ പേരിന് സാമ്യമുള്ള സ്ത്രീ വോട്ട് ചെയ്യാൻ വരില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവർ ബൂത്തിൽ എത്തിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. വോട്ട് ചെയ്ത ശേഷം വിരലിലെ മഷിയടയാളം മായ്ച്ച് സ്വന്തം വോട്ടും ചെയ്യാനായിരുന്നു ഇവരുടെ ശ്രമമെന്നും എൽ.ഡിഎഫ് തളിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് ഇ.എ. സുഗതനും കൺവീനർ കെ.ആർ. സീതയും ആരോപിച്ചു. വിഷയത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും പരാതി ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.