ചാവക്കാട്: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവത്ര പുത്തൻ കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകെൻറ കാർ തകർത്ത സംഭവത്തിൽ മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. നഗരസഭ 29ാം വാർഡ് പുത്തൻ കടപ്പുറം ബേബി റോഡിൽ കൊട്ടിലിങ്ങൽ വീട്ടിൽ ഷാക്കിറിനേയാണ് (29) ചാവക്കാട് എസ്.എച്ച്.ഒ അനിൽ കുമാർ ടി. മേപ്പുള്ളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ, യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ് എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.
ഡിസംബർ 16ന് പുലർച്ചെ കോട്ടപ്പുറത്ത് വീട്ടിൽ ഹാഷിമിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്ത കേസിലാണ് അറസ്റ്റ്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന ബീരു സാഹിബിെൻറ മകളുടെ ഭർത്താവായ ഹാഷിം ഈ വാർഡിൽ മത്സരിച്ച കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വിദ്വേഷമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് ചാവക്കാട് എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ ശരത്ത്, സതീഷ്, മിഥുൻ, സോനു എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.